Tag: today

കപ്പ് നിലനിര്‍ത്താന്‍ ജര്‍മനി, പ്രായശ്ചിത്തം ചെയ്യാന്‍ ബ്രസീല്‍; വമ്പന്മാരുടെ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം

ലോകമെമ്പാടും കാല്‍പ്പന്ത് കളിയുടെ ആവേശത്തിലാണ്. ഫുട്ബോള്‍ ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കാന്‍ ഇഷ്ട ടീമുകളായ ബ്രസീലും ജര്‍മ്മനിയും ഇന്നിറങ്ങും. ബ്രസീല്‍ സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടുമ്പോള്‍ മെക്സിക്കോയാണ് ജര്‍മ്മനിയുടെ എതിരാളികള്‍. കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം മണ്ണില്‍ ഏറ്റ പരാജയത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ കാനറികള്‍ ഇറങ്ങുമ്പോള്‍ കപ്പ് നിലനിര്‍ത്താനാകും ജര്‍മ്മിനിയുടെ...

ഈ ലോകകപ്പിലെ ആദ്യ പോരാട്ടത്തിനൊരുങ്ങി അര്‍ജന്റീന; എല്ലാ കണ്ണുകളും മെസിയിലേക്ക്

സോച്ചി: റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ കന്നി പോരാട്ടം ഇന്ന്. ഐസ്ലന്‍ഡാണ് എതിരാളി. മോസ്‌കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 6.30നാണ് മത്സരം. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഇന്ന് ഏവരുടെയും ശ്രദ്ധാകേന്ദ്രം. പോര്‍ച്ചുഗല്‍-സ്പെയ്ന്‍ സൂപ്പര്‍ പോരാട്ടം സമനിലയിലായി(33). ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം...

പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; എല്ലാം കണ്ണുകളും റഷ്യയിലേക്ക്

മോസ്‌കോ: ലോകം കാത്തിരുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് റഷ്യയില്‍ ഇന്ന് കിക്കോഫ്. ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30ന് ലുഷ്നികി സ്റ്റേഡിയത്തില്‍ 21ാം എഡിഷന്‍ ഫിഫ ലോകകപ്പ് ഫുട്ബോള്‍ വിപ്ലവത്തിന്റെ ആദ്യ വെടിയൊച്ച മുഴങ്ങും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ആതിഥേയരായ റഷ്യയും ഏഷ്യന്‍...

കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സംഘടകളുടെ ഭാരത് ബന്ധ് ഇന്ന്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായി രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രഖ്യാപിച്ച കര്‍ഷകസംഘടനകളുടെ ഭാരത് ബന്ദ് ഇന്ന്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിച്ച കര്‍ഷകസമരം ഇന്ന് അവസാനിക്കും. പച്ചക്കറിയും പാലും ഉള്‍പ്പെടെയുള്ള ഒന്നും ഇന്നത്തെ ദിവസവും നഗരത്തിലേക്ക് വില്‍പ്പനക്ക് അയക്കില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. വ്യാപാരികള്‍ കടകള്‍...

അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം; കുരുന്നുകള്‍ അക്ഷര മുറ്റത്തേക്ക്

തിരുവനന്തപുരം: അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് കുട്ടികള്‍ക്ക് ക്ലാസെടുക്കും. തുടര്‍ന്ന് ചടങ്ങു നടക്കുന്ന പ്രധാനവേദിയിലേക്ക് വിദ്യാഭ്യാസമന്ത്രിയും...

കെവിന്‍ കൊലപാതകം: കോട്ടയത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

കോട്ടയം: കെവിന്റെ കൊലപാതകത്തിലെ പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യു.ഡി.എഫ്,ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, വിവാഹം, അടിയന്തര ആവശ്യങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനപക്ഷം, കേരള കോണ്‍ഗ്രസ് എം എന്നിവയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കോട്ടയം...

ഐ.പി.എല്‍ ചാമ്പ്യന്മാരെ ഇന്നറിയാം; ചെന്നൈയും ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍

മുംബൈ: ഐ പി എല്‍ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. മുംബൈയില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. അന്‍പത്തിയൊന്‍പത് മത്സരങ്ങള്‍ക്കൊടുവില്‍ കലാശപ്പോരാട്ടത്തിന് നേര്‍ക്കുനേര്‍ വരുന്നത് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍. ധോണിയുടെ ചെന്നൈ സൂപ്പര്‍...

നിപ്പയുടെ ഉറവിടം കണ്ടെത്താന്‍ ഇന്ന് കൂടുതല്‍ പരിശോധനകള്‍ ആരംഭിക്കും; നീക്കം പഴം തീനി വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍

കോഴിക്കോട്: പന്തിരിക്കരയിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയ വവ്വാലല്ല നിപ്പ വൈറസ് ബാധയുടെ ഉറവിടമെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ഇന്നാരംഭിക്കും. പഴം തീനി വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിക്കാനാണ് നീക്കം. കിണറ്റില്‍ കണ്ടെത്തിയ വവ്വാലല്ല നിപ്പ വൈറസ് ബാധയുടെ ഉറവിടമെന്ന് പ്രാഥമിക പരിശോധനയിലാണ് സ്ഥിരീകരിച്ചത്....
Advertismentspot_img

Most Popular

G-8R01BE49R7