‘നിനക്ക് ഒരു വയസായെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല’ ദുല്‍ഖറിന്റെ രാജകുമാരിയ്ക്ക് ഇന്ന് ഒന്നാം പിറന്നാള്‍

ദുല്‍ഖര്‍ സല്‍മാന്റെയും അമാലിന്റെയും മകള്‍ കുഞ്ഞ് സെലിബ്രിറ്റി മറിയത്തിന് ഇന്ന് ഒന്നാം പിറന്നാള്‍. മകള്‍ക്കും ഭാര്യ അമാലിനുമൊപ്പമുളള ചിത്രം പങ്കുവച്ചാണ് ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് മകള്‍ മറിയയുടെ ചിത്രം താരം ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുന്നത്.

ഞങ്ങളുടെ ജീവിതത്തിലെ സ്‌നേഹത്തിന് എക്കാലത്തെയും സന്തോഷം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുന്നു. നിനക്ക് ഒരു വയസായെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഞങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് നീ, ഇതിനോടകം ഒരു വലിയ ആളായി നീ മാറിയിരിക്കുന്നു, ഞങ്ങളുടെ ജീവിതത്തിലും സ്‌നേഹവും സന്തോഷവും നിറയ്ക്കുന്നത് നീയാണ് താരം തന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ ഇങ്ങിനെ കുറിച്ചു.

എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവള്‍ക്കുളളതെന്നും” ദുല്‍ഖര്‍ കുഞ്ഞ് പിറന്ന കഴിഞ്ഞ മെയ് 5 ന് ട്വീറ്റ് ചെയ്തിരുന്നു. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7