Tag: cinema

അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

കൊച്ചി: അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിൽ വിരാട് കർണ്ണ അവതരിപ്പിക്കുന്ന 'രുദ്ര' എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്ത് വിട്ടിരിക്കുന്നത്. തെലുങ്കു സൂപ്പർതാരം റാണ ദഗ്ഗുബതിയാണ് ഈ...

കല്യാണി പ്രിയദർശൻ – നസ്ലൻ ചിത്രത്തിൻ്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം… അതിരപ്പിള്ളിയിൽ വച്ചാണ് ഒറ്റയാൻ്റെ ആക്രമണം ഉണ്ടായത്…!!

അതിരപ്പിള്ളി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന കല്യാണി പ്രിയദർശൻ - നസ്ലൻ ചിത്രത്തിൻ്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയിൽ വെച്ചാണ് ഒറ്റയാൻ കാർ അക്രമിച്ചത്. കണ്ണംകുഴി സ്വദേശിയായ അനിലിൻ്റെ കാർ ആണ് ഒറ്റയാൻ തകർത്തത്....

നുരയുന്ന കള്ളിന്‍റെ മണവും ലഹരിയും നിറഞ്ഞ പാട്ട്!! ‘പ്രാവിൻകൂട് ഷാപ്പി’ലെ ആദ്യ ഗാനം ‘ചെത്ത് സോങ്ങ്’ പുറത്ത്, ചിത്രം ജനുവരി 16ന് തിയേറ്ററുകളിൽ

തെങ്ങിന്‍റെ നെറുകം തലയ്ക്കിട്ടു കൊട്ടി കൊട്ടി എടുക്കുന്ന കള്ളിന്‍റെ മണവും ലഹരിയും നിറഞ്ഞ 'ചെത്ത് സോങ്ങ്' പുറത്തിറങ്ങി. മലയാള സിനിമയിലെ യുവസംഗീതസംവിധായകരിൽ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങളുമായി എത്തുന്ന 'പ്രാവിൻകൂട് ഷാപ്പി'ലെ ആദ്യ ഗാനമായാണ് 'ചെത്ത് സോങ്ങ്' എത്തിയിരിക്കുന്നത്....

ഓരോ ഷോട്ടിലും ദുരുഹതകൾ ഒളിപ്പിച്ച ട്രെയ്ലർ…!! ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ പ്രജേഷ്സെന്നിന്റെ ദ സീക്രട്ട് ഓഫ് വുമൺ സിനിമയുടെ ട്രെയ്‌ലർ...

പ്രജേഷ് സെൻ മൂവി ക്ലബിന്റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് "സീക്രട്ട് ഓഫ് വിമൺ'. ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റുകൾക്ക് ശേഷം ജി.പ്രജേഷ് സെൻ ആണ് സീക്രട്ട് ഓഫ് വിമണിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ നിരഞ്ജന...

‘ചാവുകടലേ…കുരുതി കളമേ…’ വന്യതയുടെ താളവുമായി ‘റൈഫിൾ ക്ലബ്ബി’ലെ ‘നായാട്ട് പ്രാർത്ഥന’ ഗാനം പുറത്തിറങ്ങി

കൊച്ചി: പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ കാഴ്ച നിറച്ച 'റൈഫിൾ ക്ലബ്ബ്' സിനിമയിലെ 'നായാട്ട് പ്രാർത്ഥന' എന്ന ഗാനം പുറത്തിറങ്ങി. തീർത്തും വന്യമായ താളവും വരികളും ആലാപനവുമായാണ് 'ചാവുകടലേ...കുരുതി കളമേ...' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ എത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് റെക്സ് വിജയൻ ഈണം...

ആ വാർത്ത സത്യം തന്നെയോ? ‘മാർക്കോ 2’ – ൽ ചിയാൻ വിക്രം എത്തുന്ന രീതിയിൽ പ്രചരിച്ച വാർത്തകള്‍ക്ക് ഒരു ചിത്രം പങ്കുവെച്ച് മറുപടി നൽകി ‘മാർക്കോ’ നിർമ്മാതാവ്

കൊച്ചി: ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ലോകമാകെ തരംഗമായിരിക്കുകയാണ്. ഹെവി മാസ് വയലൻസ് മൂവി എന്നാണ് ഏവരും ചിത്രത്തെ വാഴ്ത്തുന്നത്. സിനിമയുടെ രണ്ടാം ഭാഗമായെത്താനിരിക്കുന്ന 'മാർക്കോ 2' -ൽ...

പലതവണ പാടിച്ചു…, സിനിമ റിലീസായപ്പോൾ പാട്ടുകാരനേ മാറി.., പ്രതിഫലമാവശ്യപ്പെട്ടപ്പോൾ ആരും വിളിക്കാതായി..!!! പുതുമുഖ സം​ഗീത സംവിധായകരാൽ പോലും തിരസ്കരിക്കപ്പെട്ട ഭാവ​ഗായകൻ..!! തൻ്റെ ‘പ്രിയപ്പെട്ട കുട്ടനിൽ’ നിന്നും അവ​ഗണന ഏറ്റുവാങ്ങേണ്ടി വന്നതായി- പി ജയചന്ദ്രൻ

ഭാവ​ഗായകൻ, പി ജയചന്ദ്രനെന്ന പ്രതിഭയുടെ ഓരോ പാട്ടുകൾ എടുത്തുനോക്കിയാലും ആ പേര് എത്ര അന്വർഥമാണെന്ന് മനസിലാക്കാം. അത്തരത്തിൽ ആയിരക്കണക്കിനു പ്രിയഗാനങ്ങൾ റേഡിയോകളിലൂടെയും ക്യാസറ്റുകളിലൂടെയും ടിവിയിലൂടെയുമായി അര നൂറ്റാണ്ടിലേറെയായി നമുക്കിടയിലുണ്ട് ആ മാന്ത്രിക സ്വരം. പ്രണയവും നൊമ്പരവും വിരഹവുമെല്ലാം ആ ശബ്ദത്തിലൂടെ ഓരോ മലയാളിക്കും അനുഭവേദ്യമായിരുന്നു....

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രനു വിട; അന്ത്യം തൃശൂര്‍ അമല ആശുപത്രിയില്‍; വിടപറയുന്നത് ഒരു യുഗത്തിന്റെ ശബ്ദ മാന്ത്രികന്‍

തൃശൂര്‍: ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു. ഇന്നു വൈകീട്ട് 7.54ന് തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ച്ചു ചികിത്സയിലായിരുന്നു. ഇടയ്ക്കു ബോധം തിരിച്ചുകിട്ടി മരുന്നുകളോടു പ്രതികരിച്ചെങ്കിലും ഇന്നലെ വൈകീട്ടോടെ അന്തരിക്കുകയായിരുന്നു. ജയചന്ദ്രന്‍. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളില്‍...
Advertismentspot_img

Most Popular

G-8R01BE49R7