കല്യാണി പ്രിയദർശൻ – നസ്ലൻ ചിത്രത്തിൻ്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം… അതിരപ്പിള്ളിയിൽ വച്ചാണ് ഒറ്റയാൻ്റെ ആക്രമണം ഉണ്ടായത്…!!

അതിരപ്പിള്ളി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന കല്യാണി പ്രിയദർശൻ – നസ്ലൻ ചിത്രത്തിൻ്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയിൽ വെച്ചാണ് ഒറ്റയാൻ കാർ അക്രമിച്ചത്. കണ്ണംകുഴി സ്വദേശിയായ അനിലിൻ്റെ കാർ ആണ് ഒറ്റയാൻ തകർത്തത്. ഒറ്റയാൻ ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ് എന്നും വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് രാവിലെ ആറര മണിയോടെയാണ് സംഭവം നടന്നത്. ഷൂട്ടിങ്ങിന് വേണ്ടി ആളുകളുമായി അനിൽ ലൊക്കേഷനിലേക്ക് വരുന്ന വഴിക്കാണ് കണ്ണംകുഴി ഭാഗത്ത് വെച്ച് റോഡിന് നടുവിൽ നിലയുറപ്പിച്ച കാട്ടാന വാഹനത്തെ ആക്രമിച്ചത്. അവിടെ നിന്നുള്ള ദൃശ്യങ്ങൾ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അരുൺ ഡൊമിനിക് ഒരുക്കുന്ന കല്യാണി – നസ്ലൻ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇപ്പൊൾ അതിരപ്പിള്ളി ഭാഗത്ത് പുരോഗമിക്കുകയാണ്.

 

അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ വാലിഡ് അല്ലാതാകാൻ ഒടിപി അല്ല, സ്ത്രീയുടെ പൗരാവകാശങ്ങൾ..!!! എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്… കെ.ആർ മീര..

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7