Tag: swapna

സ്വര്‍ണക്കടത്ത് കേസ് ; അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നതിന് വിലക്ക്

കൊച്ചി : സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി പി.എസ്. സരിത്തിനെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം നിരീക്ഷണ സെല്ലിലേക്കു മാറ്റി. പരിശോധനാ ഫലം വന്നതിനു ശേഷം കസ്റ്റംസ് സരിത്തിനെ കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് ഉന്നതര്‍ നിര്‍ദേശം നല്‍കി. കേസുമായി...

സ്വപ്ന സുരേഷ് നല്ല മികച്ച ഉദ്യോഗസ്ഥ; യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. സ്വപ്ന സുരേഷ് മികച്ച ഉദ്യോഗസ്ഥയാണെന്നാണ് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിലെ പരാമര്‍ശം. 2019 ഓഗസ്റ്റ് 31-ാം തീയതിയാണ് സ്വപ്ന യുഎഇ കോണ്‍സുലേറ്റിലെ എക്‌സക്യൂട്ടിവ് സെക്രട്ടറി എന്ന പോസ്റ്റില്‍നിന്നു മാറിയത്. അതിനുശേഷം 2019 സെപ്റ്റംബര്‍ മൂന്നിന് കോണ്‍സുലേറ്റിലെ...

സ്വര്‍ണ്ണകള്ളക്കടത്ത് കേസ് : കേന്ദ്രത്ത് നിര്‍ണായക ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കൂടിക്കാഴ്ച നടത്തി. കേസിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച. കസ്റ്റംസ് അന്വേഷണത്തിന്റെ ഗതി വിലയിരുത്തിയ ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വേണോ...

സ്വപ്ന സുരേഷുമായി അടുത്ത ബന്ധം : സ്വപ്നയെ പരിചയമുണ്ട് സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല സ്പീക്കര്‍

തിരുവനന്തപുരം: സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന ആരോപണം നിഷേധിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്വപ്നയെ പരിചയമുണ്ട്. നയതന്ത്ര പ്രതിനിധിയ്ക്കുള്ള അംഗീകാരവും ബഹുമാനവും സ്വപ്നയ്ക്കു നല്‍കി. കോണ്‍സുലേറ്റിന്റെ വലിയ കാറിലാണ് സ്വപ്ന എപ്പോഴും വരാറുള്ളത്. ലോകകേരളസഭയില്‍ സ്വപ്ന പങ്കെടുത്തിട്ടില്ല. ആരേയും...

സ്വപ്ന സുരേഷ് ആള്‍മാറാട്ടം നടത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഐടി വകുപ്പില്‍ നിന്നു പുറത്താക്കിയ സ്വപ്ന സുരേഷ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് പുറത്താക്കാന്‍ ആള്‍മാറാട്ടം നടത്തിയതായി െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ഐടി വകുപ്പില്‍ സ്വപ്ന സുരേഷിന് ജോലി നല്‍കിയത്. 2014ല്‍ ആണ് എയര്‍ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരെ...

പിടിക്കപ്പെട്ട ഉടനെ സരിത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു, നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ചു, 10 ഇടപാടുകളുടെ വിശദാംശങ്ങള്‍ കസ്റ്റംസിന്

തിരുവനന്തപുരം: സ്വര്‍ണക്കടത്തിനിടെ പിടിക്കപ്പെട്ടതോടെ സരിത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്‌തെന്ന് കസ്റ്റംസ്. നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ച ഫോണുമായാണ് സരിത് ചോദ്യം ചെയ്യലിന് ഹാജരായത്. ഇത് വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേസില്‍, കോണ്‍സുലേറ്റിലെ തന്നെ ഉന്നതരിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പിടിയിലായ സരിത്തിന്റെ...

ഷോക്കിലാണ് താന്‍, മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്‌നയുടെ അമ്മ

തിരുവനന്തപുരം: മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പങ്കാളി സ്വപ്ന സുരേഷിന്റെ അമ്മ പ്രഭ. സ്വപ്ന കുറച്ചു നാളായി വീട്ടില്‍ വരാറില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടാറില്ലെന്നും അമ്മ പറഞ്ഞു. ഇങ്ങനെയൊരു വാര്‍ത്ത കേട്ടതിന്റെ ഷോക്കിലാണ് താന്‍. മകളെ കുറിച്ച് അത്തരത്തിലൊരു സംശയം തോന്നിയിരുന്നില്ല....

മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം; സ്വപ്നയെ 2017 മുതല്‍ മുഖ്യമന്ത്രിക്ക് അറിയാം തെളിവുകള്‍ ഇതാ!

കോഴിക്കോട്: താന്‍ 'മാവിലായി'ക്കാരനാണെന്നും സ്വപ്ന സുരേഷിനെ അറിയില്ല എന്നുമൊക്കെ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫിസിനേറ്റ കളങ്കമല്ല സ്വര്‍ണക്കടത്ത് വിവാദമെങ്കില്‍ സെക്രട്ടറി ശിവശങ്കരനെ സ്ഥാനത്തു നിന്ന് മാറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി പറയണം. സ്പ്രിക്ലര്‍ വിവാദ സമയത്ത്...
Advertismentspot_img

Most Popular

G-8R01BE49R7