Tag: Sushant Singh Rajput

സുശാന്തിന്റെ മരണത്തെ കുറിച്ച് സുഭാഷ് ഷായുടെ വെളിപ്പെടുത്തലുകള്‍ വിവാദത്തിലേയ്ക്ക്

സുശാന്തിന്റെ മരണത്തെ കുറിച്ച് പ്രമുഖ നിരൂപകന്‍ സുഭാഷ് ഷായുടെ ചില വെളിപ്പെടുത്തലുകള്‍ വിവാദമാകുന്നു. അവസാന കാലങ്ങളില്‍ സുശാന്തിന്റെ മാനസിക നില വല്ലാത്ത അവസ്ഥയിലായിരുന്നുവെന്നും ഇല്ലാത്ത ശബ്ദങ്ങള്‍ പോലും കേട്ട് അസ്വസ്ഥനാകുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയെന്നും ഷാ പറയുന്നു. പുറത്ത് പറഞ്ഞ് കേള്‍ക്കുന്നത് പോലെയല്ല, അതിനേക്കാള്‍...

സുശാന്തിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണാ റണൗട്ട്

മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ ബോളിവുഡിന് രൂക്ഷ വിമര്‍ശനവുമായി കങ്കണാ റണൗട്ട്. അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം പോലും സുശാന്തിന് കിട്ടിയിരുന്നില്ലെന്നും മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങി സുശാന്തിനെ മാനസിക രോഗിയും മയക്കുമരുന്നിന് അടിമയുമാക്കി ചിത്രീകരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്...

സുശാന്തിന്റെ മരണം: റിയാ ചക്രവര്‍ത്തിയടക്കം ബോളിവുഡിലെ പ്രമുഖ താരങ്ങളെ പൊലീസ് ചോദ്യം ചെയ്യും

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയില്‍ ബോളിവുഡിലെ പ്രമുഖ താരങ്ങളെ പൊലീസ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. സുശാന്തിന്റെ സുഹൃത്ത് റിയാ ചക്രവര്‍ത്തിയേയും അന്വേഷണസംഘം ചോദ്യം ചെയ്യും. സുശാന്തിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി നിര്‍ണായകമാണ്. കടുത്ത വിഷാദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന...

സുശാന്തിന്റെ ജീവനെടുത്തത് ബോളിവുഡിലെ പടലപ്പിണക്കങ്ങളോ? അന്വേഷണവുമായി പോലീസ്

മുംബൈ: സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയ കേസില്‍ ബോളിവുഡിലെ പടലപ്പിണക്കങ്ങളും അന്വേഷണ വിധേയമാകും. ആത്മഹത്യയാണെന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് ആവര്‍ത്തിക്കുമ്പോഴും ബോളിവുഡില്‍നിന്ന് കടുത്ത അവഗണന നേരിട്ടതാണു സുശാന്തിനെ വിഷാദരോഗിയാക്കിയതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. 'പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത് നടന്റെ മരണം ആത്മഹത്യയാണെന്നാണ്. എന്നാല്‍ മാധ്യമ...

മരിക്കുന്നത് മുമ്പ് സുശാന്ത് വിളിച്ചത് റിയ ചക്രബര്‍ത്തിയെയും മറ്റൊരു സുഹൃത്തിനെയും; ഇവര്‍ ഫോണ്‍ എടുത്തിരുന്നുവെങ്കില്‍ ചിലപ്പോള്‍ സുശാന്ത് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു

മുംബൈ: ഞായറാഴ്ച അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് തന്റെ ജീവിതത്തിലെ അവസാന മണിക്കൂറുകളില്‍ വിളിച്ചത് അടുത്ത സുഹൃത്തുക്കളായ സിനിമാ പ്രവര്‍ത്തകരെ. ഇവര്‍ ഫോണ്‍ എടുത്തിരുന്നുവെങ്കില്‍ ചിലപ്പോള്‍ സുശാന്ത് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 1.47ന് അടുത്ത സുഹൃത്തും നടിയുമായ...

സുശാന്തുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത് വിട്ട് അര്‍ജുന്‍ കപൂര്‍

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത് വിട്ട് നടന്‍ അര്‍ജുന്‍ കപൂര്‍. 2018 ഡിസംബര്‍ 13ന് നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്. കേദാര്‍നാഥ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സുശാന്തിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശമായിരുന്നു അത്. ഒപ്പം ഒരു കുറിപ്പും അര്‍ജുന്‍ പോസ്റ്റ്...

നടന്‍ സുശാന്തിന്റെ മരണവാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്തു

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവാര്‍ത്താ തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തെന്ന് കാട്ടി ഇന്ത്യാ ടുഡേ ഗ്രൂപ്പിനെതിരേ വക്കീല്‍ നോട്ടീസ്. നടന്റെ മണവുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ആജ് തക് ന്യൂസ് ചാനലില്‍ നല്‍കിയ ബ്രേയ്ക്കിംഗ് ന്യൂസില്‍ ഹിറ്റ് വിക്കറ്റ് എന്നു...

സുശാന്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; പ്രചരിച്ച ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് സൈബര്‍ പൊലീസ്

മുംബൈ: ബാന്ദ്രയിലെ വസതിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ചില ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര സൈബര്‍ പൊലീസ്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് നടനെ വീട്ടിലെ ജോലിക്കാരന്‍ മരിച്ച നിലയില്‍ കണ്ടത്. സുശാന്ത് കട്ടിലില്‍ മരിച്ചു കിടക്കുന്നതിന്റെ ഉള്‍പ്പെടെയുള്ള ചില...
Advertismentspot_img

Most Popular