Tag: supreme court

കണ്ട് പഠിക്ക്..!!! നിര്‍ണായക രാഷ്ട്രീയ നീക്കം; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരളം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കി. നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളത്തിന്റെ ഹര്‍ജിയില്‍ പറയുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പൗരത്വ ദേദഗതിക്കെതിരെ കോടതിയില്‍ എത്തുന്ന...

ചേലാകര്‍മം കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം; ശബരിമല യുവതീ പ്രവേശനത്തില്‍ വാദം ആരംഭിച്ചു

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വാദം ആരംഭിച്ചു. കോടതിയുടെ തീരുമാനത്തിന്മേല്‍ ആമുഖമായിട്ടുള്ള വാദങ്ങളാണ് നിലവില്‍ നടക്കുന്നത്. ഇപ്പോള്‍ ഏഴ് ചോദ്യങ്ങള്‍ മാത്രമാണ് കോടതി പരിഗണിക്കുന്നത്. ഇന്ദിര ജെയ്സിംഗാണ് വാദം തുടങ്ങിയത്. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധി നിലനില്‍ക്കുന്നതല്ല എന്ന് ഒരു ബഞ്ചും വിധിച്ചിട്ടില്ല. അതുകൊണ്ട്...

മോദി സർക്കാരിന് തിരിച്ചടി; കാശ്മീരിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതിയുടെ ഇടപെടൽ

പ്രത്യേകപദവി എടുത്തുകളഞ്ഞതിനെത്തുടർന്ന് ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ജമ്മു കശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചക്കുള്ളിൽ അധികൃതർ പുനഃപരിശോധിക്കണമെന്നാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ വിധി പറയുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസുമാരായ എൻ.വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ് എന്നിവരാണ് വിധി പറഞ്ഞത്. ഇന്റർനെറ്റ് സേവനം ഉപയോഗിക്കാനുള്ള...

മഹാരാഷ്ട്ര സര്‍ക്കാര്‍: നാളെ തീരുമാനം; ബിജെപിയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചു കൊണ്ട് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നല്‍കിയ കത്തും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മതിയായ ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ട് ഫഡ്നാവിസ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്തും തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് ഹാജരാക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട്...

മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാറിന്റെ ആയുസ്സ് ഞായറാഴ്ച രാവിലെ അറിയാം

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും സമര്‍പ്പിച്ച ഹര്‍ജി ഞായറാഴ്ച രാവിലെ 11.30 ന് പരിഗണിക്കും. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന ആവശ്യമാണ് മൂന്ന് പാര്‍ട്ടികളും ഉന്നയിച്ചത്. എന്നാല്‍ ഞായറാഴ്ച രാവിലെ മാത്രമെ പരിഗണിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ...

എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്… വരുന്ന 18 ദിനങ്ങള്‍ നിര്‍ണായകം

സുപ്രീംകോടതിയുടെ അടുത്ത 18 പ്രവൃത്തിദിനങ്ങള്‍ ഏറെ നിര്‍ണായകം. നവംബര്‍ 17-ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനുമുമ്പായി അദ്ദേഹം അധ്യക്ഷനായ ബെഞ്ചുകള്‍ കൈകാര്യം ചെയ്ത കേസുകളില്‍ വിധിയുണ്ടാവും. ശബരിമല, റഫാല്‍, ഇ.പി.എഫ്. പെന്‍ഷന്‍ എന്നിവയിലെ പുനഃപരിശോധനാ ഹര്‍ജികളും അയോധ്യ ഭൂമിതര്‍ക്ക കേസും പരിഗണിച്ചത്...

കശ്മീരിന്റെ പ്രത്യേകാധികാരം; ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. കശ്മീര്‍ വിഷയത്തില്‍ സമര്‍പ്പിച്ച നാലു ഹര്‍ജികളിലും പിഴവുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്. രജിസ്ട്രി ചൂണ്ടിക്കാണിച്ചിട്ടും ഹര്‍ജികളിലെ പിഴവുകള്‍ തിരുത്തിയില്ലെന്നും ഇത് എന്തുതരം ഹര്‍ജിയാണെന്നും ചീഫ്...

ഉന്നാവ് പീഡനക്കേസ്; വിചാരണ യുപിക്ക് പുറത്തേക്ക്; സിബിഐ ഉദ്യോഗസ്ഥന്‍ ഇന്നുതന്നെ ഹാജരാകണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗര്‍ പ്രതിയായ ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളും ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീംകോടതിയുടെ തീരുമാനം. കേസിന്റെ വിചാരണയടക്കം ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് ചീഫ് ജസ്റ്റിസ് രഞജന്‍ ഗൊഗോയ് അറിയിച്ചിരിക്കുന്നത്. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതിക്കാരിയായ പെണ്‍കുട്ടി അയച്ച...
Advertismentspot_img

Most Popular

G-8R01BE49R7