Tag: sudani from nigeriya

സുഡാനി ഫ്രം നൈജീരിയ’ കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്, പ്രദര്‍ശനം മേയ് 14ന്

കൊച്ചി:കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള ചിത്രം 'സുഡാനി ഫ്രം നൈജീരിയ' പ്രദര്‍ശിപ്പിക്കും. മേയ് 8 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലാണ് കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുന്നത്. മേയ് 14-ാം തീയ്യതിയാണ് 'സുഡാനി ഫ്രം നൈജീരിയ' കാന്‍സില്‍ പ്രദര്‍ശിപ്പിക്കുക. ചിത്രത്തിന് കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി...

മൃഗങ്ങളില്‍ വരെ വര്‍ണ്ണവിവേചനം കാണുന്ന നമ്മളൊക്കെ എങ്ങനെ മാറാനാ….. സന്തോഷ് പണ്ഡിറ്റ്

കേരളത്തില്‍, മലയാള സിനിമയില്‍ പ്രത്യേകിച്ച് വര്‍ണ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് തുറന്നടിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. വഴിയില്‍ ഒരു കരിമ്പൂച്ച വട്ടം ചാടിയാല്‍ തുടങ്ങും നമ്മുടെയൊക്കെ ഉള്ളിലെ വര്‍ണവിവേചന ചിന്തയെന്ന് അദ്ദേഹം പറഞ്ഞു.വെളുത്തവര്‍ നായകനും നായികയുമാകുമ്പോള്‍ കറുത്തവര്‍ കോമാളിയോ വില്ലനോ ആകുന്നു. സുഡാനി ഫ്രം നൈജീരിയ...

തിക്താനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു ജനതയുടെ പ്രതിനിധി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ ആശങ്ക തീര്‍ത്തും ന്യായമാണ്, സുഡുവിന് പിന്തുന പ്രഖ്യാപിച്ച് വി.ടി. ബല്‍റാം

സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ട പ്രതിഫല വിവാദത്തില്‍ നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്ണിന് പിന്തുണയുമായി എംഎല്‍എ വി.ടി. ബല്‍റാം. അഞ്ച് മാസം നീണ്ട റോബിന്‍സണ്ണിന്റെ സേവനത്തിന് 1,80,000 ആണ് കൊടുത്തതെന്നത് തീര്‍ത്തും തുച്ഛമാണെന്ന് ബല്‍റാം ഫേയ്സ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. പ്രൊഡക്ഷന്‍ കമ്പനിയുടെ ന്യായീകരണങ്ങള്‍...

സാമുവലിന് കൊടുത്ത അത്ര കാശ് പോലും തനിക്ക് ലഭിച്ചിട്ടില്ല: സൗബിന്‍

കൊച്ചി: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ച നൈജീരിയന്‍ താരത്തെക്കാള്‍ കുറഞ്ഞ വേതനമാണ് തനിക്ക് ലഭിച്ചതെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. സാമുവലിന് കൊടുത്ത അത്ര കാശ് പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഈ ചിത്രത്തില്‍ അഭിനയിച്ചതിന് താന്‍ കാശുചോദിച്ചിട്ടില്ലെന്നും സൗബിന്‍ പറഞ്ഞു. ഈ ചിത്രം...

സുഡാനി വിഷയം കൊഴുക്കുന്നു,നിര്‍മ്മാതാക്കളുടെ വിശദീകരണത്തിന് പിന്നാലെ കരാര്‍ രേഖകള്‍ പുറത്ത് വിട്ട് സാമുവല്‍

'സുഡാനി ഫ്രം നൈജീരിയ'യില്‍ പ്രധാനവേഷത്തിലെത്തിയ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ തനിക്ക് നല്‍കിയ പ്രതിഫലം കുറഞ്ഞു പോയെന്നു കാട്ടി രംഗത്തെത്തിയിരുന്നു. എന്നാല്‍ വംശീയതയല്ല തന്നോടുള്ള വിവേചനത്തിന് കാരണമെന്ന് സാമുവല്‍ റോബിന്‍സണ്‍ ഇപ്പോള്‍ പറയുന്നു. മുന്‍പ് താന്‍ അങ്ങനെ കരുതിയിരുന്നുവെന്നും സാമുവല്‍ വ്യക്തമാക്കി. നിര്‍മാതാക്കളുടെ പ്രതികരണത്തിന്...

സാമുവലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ‘സുഡാനി ഫ്രം നൈജീരിയ’യുടെ നിര്‍മ്മാതാക്കള്‍

തീയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന ചിത്രം 'സുഡാനി ഫ്രം നൈജീരിയ'യില്‍ പ്രധാനവേഷത്തിലെത്തിയ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ തനിക്ക് നല്‍കിയ പ്രതിഫലം കുറഞ്ഞു പോയെന്നു കാട്ടി രംഗത്തെത്തിയിരുന്നു. നടന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. തനിക്ക് പ്രതിഫലമായി അഞ്ച് ലക്ഷം...

കെ .ടി .സി . അബ്ദുള്ളക്കാ, നിങ്ങളെന്തൊരു മനുഷ്യനാണ്! സുഡാനിയെക്കുറിച്ച് സുരാജിന് കുറച്ച് പറയാനുണ്ട്

സുഡാനി ഫ്രം നൈജീരിയ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമയിലെ ഏറെ പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയും നേടിയ വേഷമായിരുന്നു സൗബിന്‍ അഭിനയിച്ച മജീദിന്റെ ഉപ്പയായി അഭിനയിച്ച കെടിസി അബ്ദുള്ളയുടെ കഥാപാത്രം. സുഡാനിയായി വേഷമിട്ട സാമുവല്‍ റോബിന്‍സണും കെടിസി അബ്ദുള്ളയും തമ്മിലുള്ള സംസാരരംഗം മലയാളസിനിമയിലെ...

‘സൗബിന്റെ പെണ്ണുകാണല്‍’ !

മലപ്പുറത്തെ ഫുട്ബോള്‍ സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ തീയറ്ററിലെത്താന്‍ ഒരുങ്ങുന്ന സൗബിന്‍ ഷാഹിറിന്റെ സുഡാനി ഫ്രം നൈജീരിയയുടെ ടീസറെത്തി. ഫുട്ബോള്‍ മുന്നില്‍ നിര്‍ത്തി കഥ പറയുന്ന സിനിമയാണെങ്കിലും സൗബിന്റെ കിടിലന്‍ പെണ്ണുകാണലാണ് ടീസറായി പുറത്തുവിട്ടിരിക്കുന്നത്. പ്രായം കുറച്ച് കൂടിയത് കൊണ്ടുള്ള പയ്യന്റെ അങ്കലാപ്പും, വിദ്യാഭ്യാസ കുറവിന്റെ പ്രശ്നങ്ങളും,...
Advertismentspot_img

Most Popular

G-8R01BE49R7