കൊച്ചി:കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’ പ്രദര്‍ശിപ്പിക്കും. മേയ് 8 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലാണ് കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുന്നത്. മേയ് 14-ാം തീയ്യതിയാണ് ‘സുഡാനി ഫ്രം നൈജീരിയ’ കാന്‍സില്‍ പ്രദര്‍ശിപ്പിക്കുക.
ചിത്രത്തിന് കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി മികച്ച പ്രതികരണമാണ് നേടി വരുന്നത്. നവാഗത സംവിധായകന്‍ സക്കറിയ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ മജീദ്, സുഡാനി എന്നീ കഥാപാത്രങ്ങളെ സാധരണക്കാരായ മലയാളികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു.