Tag: strike

കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരെ കേസെടുത്തു

കോഴിക്കോട്: ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അനുകൂലിച്ചു പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരെ കേസെടുത്തു. കോഴിക്കോട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ജോയ് മാത്യു അടക്കമുള്ളവര്‍ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മിഠായിത്തെരുവില്‍ സമരം സംഘടിപ്പിച്ചിരുന്നു. മിഠായിത്തെരുവ് പ്രകടനവിരുദ്ധ...

ബിഷപ്പിന്റെ അറസ്റ്റ്: സന്തോഷമെന്ന് കന്യാസ്ത്രീകള്‍, സമരപ്പന്തലില്‍ ആഹ്ലാദ പ്രകടനം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. അതേസമയം അറസ്റ്റ് പ്രഹസനമാവരുതെന്നും നിയമനടപടി കര്‍ശനമാക്കണമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് വിവരം അറിഞ്ഞ് കന്യാസ്ത്രീകള്‍ സമരപന്തലില്‍ ആഹ്ലാദപ്രകടനം നടത്തി. ബിഷപ്പിന്റെ അറസ്റ്റ് വിവരം ഔദ്യോഗികമായി...

മിനിമം ചാര്‍ജ് പത്തുരൂപയാക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

കൊച്ചി: ഇന്ധന വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍. ഈ മാസം 30നകം തീരുമാനമായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബസുടമകളുടെ തീരുമാനം. വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ 30 മുതല്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ലെന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു....

പണത്തിന് മീതെ സഭാ പിതാക്കന്മാരുടെ നാവ് പൊങ്ങില്ല; കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നു; ഇന്നുമുതല്‍ നിരാഹാരം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച മുതല്‍ കൊച്ചിയിലെ സമരപ്പന്തലില്‍ നിരാഹാര സമരം തുടങ്ങും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു വൈകുന്നതിനാലാണു തീരുമാനം....

കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതലാണ് അനിശ്ചിതകാല പണിമുടക്ക്. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച ഗതാഗതമന്ത്രിയുമായി...

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ തുടങ്ങി; ജനജീവിതം സ്തംഭിക്കും

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, എയര്‍പോര്‍ട്ട് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ല. പ്രളയ ബാധിത മേഖലകളെ ബാധിക്കാത്ത വിധമാകും...

ഈ സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കില്ല; പ്രതീക്ഷ കോടതിയില്‍ മാത്രം; സഹോദരിക്ക് വേണ്ടി തെരുവിലിറങ്ങി കന്യാസ്ത്രീകള്‍; നാണംകെട്ട് പിണറായി സര്‍ക്കാര്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ സഭയ്ക്കും സര്‍ക്കാരിനുമെതിരേ ശക്തമായ വിമര്‍ശനവുമായി കന്യാസ്ത്രീകള്‍. കൊച്ചിയില്‍ നടന്ന സമരത്തിനിടെയാണ് കന്യാസത്രീകള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. തങ്ങളുടെ സഹോദരിയെ സഹായിക്കാന്‍ സഭയും സര്‍ക്കാരും ഒന്നും ചെയ്തില്ലെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു. നീതി വൈകുന്നത് കൊണ്ടാണ് പരസ്യപ്രതിഷേധവുമായി എത്തേണ്ടി വന്നതെന്ന്...

ഇടത് സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമല്ല..!!! പീഡനത്തിനിരയായ കന്യാസ്ത്രീയെ സര്‍ക്കാരും സഭയും കൈവിട്ടു; നീതി ലഭിക്കാന്‍ സമരത്തിനിറങ്ങുമെന്ന് കന്യാസ്ത്രീകള്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ സര്‍ക്കാരും സഭയും തങ്ങളെ കൈവിട്ടെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. നീതി നിഷേധിക്കപ്പെടുന്നതിനാല്‍ തങ്ങള്‍ സമരത്തിനിറങ്ങുമെന്നും ഇരയായ കന്യാസ്ത്രീയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീകള്‍ വെളിപ്പെടുത്തി. അതേസമയം,ജലന്തര്‍ ബിഷപ്പിനെതിരായ പീഡനകേസില്‍ പൊലീസിന്റെ രണ്ടാംഘട്ട അന്വേഷണം പൂര്‍ത്തിയായി. പരാതിക്കാരിയായ...
Advertismentspot_img

Most Popular