ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലദേശിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ മിന്നിത്തിളങ്ങി. ഇതിനിടെ ചര്‍ച്ചയാകുന്നത് എം.എസ്. ധോണിയാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ എം.എസ്. ധോണി എന്തുകൊണ്ട് ഇന്നും ടീമിന് അനിവാര്യനാകുന്നു എന്നു വെളിപ്പെടുത്തുന്ന സംഭവങ്ങളാണ് ഗ്രൗണ്ടില്‍ ഉണ്ടായത്. മല്‍സരത്തിനിടെ മൈതാനത്തു കണ്ടു....
ധാക്ക: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും സ്‌കോര്‍ ചെയ്തത്. മന്‍വീര്‍ സിങ് ഇന്ത്യയ്ക്കായി ഇരട്ട ഗോളുകള്‍ നേടി....
കൊച്ചി: നാല് താരങ്ങള്‍ക്കെതിരേ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരിച്ച സസ്പെന്‍ഷന്‍ ഒഴിവാക്കി. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ രോഹന്‍ പ്രേം, എം.ഡി നിധീഷ്, സന്ദീപ് വാര്യര്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നീ കളിക്കാര്‍ക്കെതിരെ എടുത്ത നടപടിയാണ് കേരള ക്രിക്ക്റ്റ് അസോസിയേഷന്‍ റദ്ദാക്കിയത്. എന്നാല്‍ മൂന്ന് മത്സരങ്ങളുടെ മാച്ച്...
സതാംപ്ടണ്‍: ഇംഗ്ലണ്ടില്‍ വീണ്ടും ഇന്ത്യ തകര്‍ന്നടിഞ്ഞു. നാലാം ടെസ്റ്റില്‍ കളി തീരാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് 60 റണ്‍സ് വിജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 184 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര...
സതാംപ്ടണ്‍: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്തായി. 20 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇഷാന്ത് ശര്‍മ്മ, മുഹമ്മദ്...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ വീണ്ടും മലയാളി തിളക്കം. പുരുഷ വിഭാഗത്തില്‍ കേരളത്തിന്റ അഭിമാനമായി ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം നേടി. 3.44.72 സെക്കന്‍ഡിലാണ് ജിന്‍സണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. വനിതകളില്‍ ഇന്ത്യയുടെ മലയാളിതാരം പി.യു. ചിത്രയ്ക്ക് വെങ്കലമുണ്ട്. 12.56 സെക്കന്‍ഡിലാണ് ചിത്ര വെങ്കലം സ്വന്തമാക്കിയത്....