Tag: sports

ഏകദിന പരമ്പരകളില്‍ ജസ്പ്രീത് ബുംറയെ കളിപ്പിക്കില്ല; കാരണം ഇതാണ്.

സിഡ്‌നി: ഓസ്‌ട്രേലിയക്കും ന്യുസീലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളില്‍ ഇന്ത്യ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ കളിപ്പിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തെ ഏകദിന ലോകപ്പിനായി ബുംറയെ കരുതിവയ്ക്കാനാണ് തീരുമാനം. പരമ്പരയിലെ നിര്‍ണായക മത്സരങ്ങളില്‍ മാത്രം കളിപ്പിക്കുന്ന കാര്യവും ടീം മാനേജ്‌മെന്റിന്റെ പരിഗണനയിലുണ്ട്. ലോകകപ്പിന് മുന്‍പ് ഇന്ത്യ 13...

ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് വിരാട് കോലി

സിഡ്‌നി: ലോകമെമ്പാടുമുള്ള തന്റെ ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് വിരാട് കോലി. 'ഓസ്‌ട്രേലിയയില്‍ നിന്നുള്ള ന്യു ഇയര്‍ ആശംസകള്‍ എല്ലാവര്‍ക്കും നേരുന്നു, നല്ലൊരു വര്‍ഷം ആശംസിക്കുന്നു'. ഭാര്യ അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു കോലി ആശംസ പങ്കുവച്ചത്. ടെസ്റ്റ് പരമ്പരക്കായി സിഡ്‌നിയിലുള്ള കോലി അനുഷ്‌കയ്‌ക്കൊപ്പം ന്യു...

നാല് ഓവര്‍ എറിഞ്ഞാല്‍ എന്തു സംഭവിക്കാനാണ്..? കോഹ്ലിക്കെതിരേ തുറന്നടിച്ച് ധോണി; ബുമ്ര, ഭുവനേശ്വര്‍ ഐപിഎല്‍ കളിക്കണം; നിലപാട് വ്യക്തമാക്കി രോഹിത്തും

ഏകദിന ലോകകപ്പ് കണക്കിലെടുത്ത് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കാന്‍ ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറും ഉള്‍പ്പെടെയുള്ള പേസ് ബോളര്‍മാരെ ഐപിഎല്ലില്‍ കളിപ്പിക്കരുതെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നിര്‍ദ്ദേശത്തിനെതിരേ തുറന്നടിച്ച് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി രംഗത്തെത്തി. പേസ് ബോളര്‍മാര്‍ എളുപ്പം പരുക്കിനു കീഴടങ്ങുന്നതിനാല്‍ ഇന്ത്യന്‍...

രോഹിത് ശര്‍മ്മയ്ക്ക് കുഞ്ഞ് പിറന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതിക സജ്‌ദേഹിനും പെണ്‍കുഞ്ഞു പിറന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റ് വിജയത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ഓപ്പണറെ തേടി പെണ്‍കുഞ്ഞ് പിറന്നുവെന്ന സന്തോഷ വാര്‍ത്ത എത്തിയത്. റിതികയുടെ കസിനും നടന്‍ സൊഹൈല്‍ ഖാന്റെ ഭാര്യയുമായ സീമാ...

ടെസ്റ്റ് ക്രിക്കറ്റില്‍ ആ ബൗളറെ നേരിടാന്‍ കോഹ് ലിയ്ക്കും പേടി…തുറന്ന് പറഞ്ഞ് താരം

മെല്‍ബണ്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി മികച്ച ബാറ്റ്‌സ് മാന്‍ ആണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്ര്‍ക്കിന്റെയും കാഗിസോ റബാദയുടെയും ഡെയ്ല്‍ സ്‌റ്റെയിനിന്റെയുമെല്ലാം തീ പാറുന്ന ബൗളിംഗ് നേരിട്ടിട്ടുണ്ടെങ്കിലും ഒരു ഇന്ത്യന്‍ ബൗളറെ ടെസ്റ്റില്‍ നേരിടാന്‍ തനിക്ക് ആഗ്രഹമില്ലെന്ന്...

ഓസീസിനെ തോല്‍പ്പിച്ച ശേഷം കോഹ്ലി അക്കാര്യം വെളിപ്പെടുത്തി…!!!

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിനു പിന്നാലെ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പേസ് ബോളിങ്ങിന് അനുകൂലമായ പെര്‍ത്തിലേതു പോലുള്ള പിച്ചില്‍ ബുമ്രയെ നേരിടാന്‍ തനിക്കും താല്‍പര്യമില്ലെന്ന് കോഹ്‌ലി വ്യക്തമാക്കി. ഏതു പിച്ചിലും ഫലം കൊയ്യുമെന്നുള്ള ആത്മവിശ്വാസവും...

ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല, അയാള്‍ക്ക് നിരാശയുണ്ടാക്കിയിരുന്നു

മെല്‍ബണ്‍: ഈ വിജയം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റിലും വിജയം മാത്രമാണ് ലക്ഷ്യമെന്ന് കോലി മത്സരത്തിന് ശേഷം പറഞ്ഞു. ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. ഞങ്ങള്‍ക്ക് അവസാന ടെസ്റ്റ് മത്സരം വിജയിക്കണം. അവസരങ്ങള്‍ ഞങ്ങളെ തേടി വരുമ്പോള്‍...

ഓസിസിനെ തകര്‍ത്ത് ചരിത്ര നേട്ടവുമായി ഇന്ത്യ; മെല്‍ബണിലെ ജയം 37 വര്‍ഷങ്ങള്‍ക്കു ശേഷം

മെല്‍ബണില്‍ ഇന്ത്യ 137 റണ്‍സിന് ഓസ്‌ട്രേലിയയെ തകര്‍ത്തു. മഴമൂലം അവസാനദിവസത്തെ കളി വൈകിയാണ് തുടങ്ങിയത്. 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 261 റണ്‍സിന് പുറത്തായതോടെ ഇന്ത്യയ്ക്ക് ചരിത്രജയം. മല്‍സരത്തിലാകെ ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശില്‍പി. മെല്‍ബണില്‍...
Advertismentspot_img

Most Popular

G-8R01BE49R7