Tag: sports

മികച്ച ഇന്ത്യന്‍ നായകന്‍ ധോണിതന്നെ… കോഹ് ലിയെ തഴഞ്ഞ് സഹതാരങ്ങള്‍

സിഡ്നി: ദാദയും കോലിയുമാണ് ചില ആരാധകരുടെ മികച്ച നായകന്‍. രണ്ട് ലോകകപ്പ് കിരീടം നേടിയിട്ടും എംഎസ് ധോണിയെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെന്ന് വിശേഷിപ്പിക്കാത്തവരുണ്ട്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍ എന്നിവരുടെ അഭിപ്രായത്തില്‍ ധോണിയാണ് മികച്ച നായകന്‍. കരണ്‍...

പൂജാരയ്ക്കും പന്തിനും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ആദരം ; ഇതിഹാസ പട്ടികയില്‍ ഇടം നേടി താരങ്ങള്‍ വിഡിയോ കാണാം

സിഡ്നി: പൂജാരയ്ക്കും പന്തിനും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ആദരം. സിഡ്നി ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കായി ചേതേശ്വര്‍ പൂജാരയും റിഷഭ് പന്തും തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. പൂജാര 193 റണ്‍സും പന്ത് പുറത്താകാതെ 159 റണ്‍സുമെടുത്തു. ഇതോടെ വിഖ്യാതമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ആദരം...

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ ഓസീസിന് ബാറ്റിങ് തകര്‍ച്ച

സിഡ്നി: ഇന്ത്യക്കെതിരെ അവസാനത്തെയും നാലാമത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന് നാല് വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തിട്ടുണ്ട്. ട്രാവിസ് ഹെഡ് (3), പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ് (1) എന്നിവരാണ് ക്രീസില്‍. ഉസ്മാന്‍ ഖവാജ (27), മാര്‍കസ് ഹാരിസ്...

വീണ്ടും പന്ത്..!!! അര്‍ധ സെഞ്ച്വറിയുമായി ജഡേജയും..!!! കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ ഡിക്ലയര്‍ ചെയ്തു

സിഡ്‌നി: ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയ ചേതേശ്വര്‍ പൂജാരയ്ക്ക് ഇരട്ടസെഞ്ചുറി ഏഴു റണ്‍സ് അകലെ നഷ്ടമായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയായി. എന്നാല്‍ ഋഷഭ് പന്ത്–-രവീന്ദ്ര ജഡേജ സഖ്യം ഒത്തുചേര്‍ന്നപ്പോള്‍ വീണ്ടും ഇന്ത്യന്‍ കുതിപ്പ്.. ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം സെഞ്ചുറി കുറിച്ച് ഋഷഭ് പന്തും അര്‍ധസെഞ്ചുറി...

ഇരട്ട സെഞ്ച്വറി നേടാനാകാതെ പൂജാര…

സിഡ്‌നി: മികച്ച പ്രകടനം കാഴ്ചവച്ച ചേതേശ്വര്‍ പൂജാരയുടെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ ആറ് വിക്കറ്റിന് 420 റണ്‍സെന്ന നിലയിലാണ്. ഇരട്ട സെഞ്ച്വറിക്ക് തൊട്ടു മുന്‍പ് 193 റണ്‍സെടുത്തപ്പോള്‍ പൂജാര പുറത്തായി. സ്വന്തം പന്തില്‍...

ഇന്ത്യ മികച്ച സ്‌കോറിലേക്ക്; പൂജാര ഇരട്ട സെഞ്ച്വറിയിലേക്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റിന് 397 റണ്‍സെന്ന നിലയിലാണ്. 183 റണ്‍സുമായി പൂജാരയും 33 റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍. രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന...

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുണച്ചു; സുധീര്‍ കുമാര്‍ ഗൗതം ഇന്ത്യന്‍ പതാകയുമായി സിഡ്‌നിയില്‍

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സഹായത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ആരാധകന്‍ സുധീര്‍ കുമാര്‍ ഗൗതം സിഡ്‌നിയില്‍ ഇന്ന് തുടങ്ങിയ നാലാം ടെസ്റ്റിന് എത്തി. ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ പണമില്ലാത്തതിനാല്‍ ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ടെലിവിഷനില്‍ കാണേണ്ടിവന്ന സുധീറിന് ഓസ്‌ട്രേലിയയിലേക്ക്...

അപൂര്‍വ നേട്ടങ്ങള്‍ സ്വന്തമാക്കി പൂജാര

സിഡ്നി: ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയെ തേടിയെത്തിയത് അപൂര്‍വ്വ നേട്ടങ്ങള്‍. 199 പന്തില്‍ നിന്നായിരുന്നു പൂജാരയുടെ 18-ാം ടെസ്റ്റ് ശതകം. സിഡ്നി സെഞ്ചുറിയോടെ ഒന്നിലധികം അപൂര്‍വ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ താരത്തിനായി. ഓസ്ട്രേലിയക്കെതിരെ പൂജാരയുടെ അഞ്ചാം സെഞ്ചുറിയാണിത്. ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു...
Advertismentspot_img

Most Popular

G-8R01BE49R7