Tag: sports

ധോണി ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകം, ടീമിന്റെ വെളിച്ചവും വഴികാട്ടിയുമെല്ലാം ധോണി തന്നെയെന്ന് രോഹിത്ത് ശര്‍മ്മ

സിഡ്‌നി: ധോണി ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണെന്നാണ് രോഹിത് ശര്‍മ. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര തുടങ്ങാനിരിക്കെ എല്ലാ കണ്ണുകളും മുന്‍ ഇന്ത്യന്‍ താരം എം.എസ് ധോണിയിലാണ്. ലോകകപ്പിന് മുന്‍പ് ഫോം കണ്ടത്തേണ്ടത് ധോണിയുടെ ഉത്തരവാദിത്തമാണ്. മാത്രമല്ല, മികച്ച ഫോമിലുള്ള യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ്...

സ്ത്രീ വിരുദ്ധ പരാമര്‍ശം: ഹാര്‍ദിക് പാണ്ഡ്യയേയും രാഹുലിനേയും തള്ളി പറഞ്ഞ് കോലി

സിഡ്‌നി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹാര്‍ദിക് പാണ്ഡ്യയേയും കെ.എല്‍ രാഹുലിനേയും തള്ളി പറഞ്ഞ് ക്യാപ്റ്റന്‍ വിരാട് കോലി. അനാവശ്യ പരാമര്‍ശങ്ങളെ പിന്തുണയ്ക്കില്ലെന്നും താരങ്ങള്‍ ഇത്തരം പ്രസ്താവന നടത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും കോലി പറഞ്ഞു. ഹാര്‍ദിക്കിന്റെയും രാഹുലിന്റെയും പരാമര്‍ശം വ്യക്തിപരമാണ്. ഇത് ടീമിനെ...

ലൈംഗിക പീഡനം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടുതല്‍ കുരുക്കിലേക്ക്…!!

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണക്കേസില്‍ പുതിയ നീക്കവുമായി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി താരത്തോട് ഡി.എന്‍.എ സാമ്പിളുകള്‍ നല്‍കാന്‍ ലാസ് വെഗാസ് പോലീസ് ആവശ്യപ്പെട്ടു. റൊണാള്‍ഡോയ്‌ക്കെതിരായ കേസില്‍ ലാസ് വെഗാസ് പോലീസ് പുനരന്വേഷണം ആരംഭിച്ചിരുന്നു. റൊണാള്‍ഡോ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിലാണ്...

തന്റെ സ്ഥാനം അപഹരിച്ചയാള്‍ എന്ന രീതിയില്‍ അശ്വിനെ ഇകഴ്ത്തി കാണിക്കന്നു; ഹര്‍ഭജനെതിരെ ക്രിക്കറ്റ് ഇതിഹാസം

ചണ്ഡീഗഡ്: അശ്വിനെ വിമര്‍ശിച്ച ഹര്‍ഭജന്റെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് ഇതിഹാസം ഫറൂഖ് എഞ്ചിനീയര്‍. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അശ്വിന്‍ പരിക്കേറ്റ് കളിക്കാതിരുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ഫറൂഖ് എന്‍ജിനീയര്‍ രംഗത്തെത്തിയിരിക്കുന്നത്. അശ്വിന്‍ മികച്ച സ്പിന്നറാണെന്നും അശ്വിനെതിരെ ഹര്‍ഭജന്റെ...

രഞ്ജി ട്രോഫി; ഹിമാചല്‍പ്രദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കേരളം ക്വാട്ടര്‍ ഫൈനലിലേക്ക്

ഷിംല: രഞ്ജി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. എലൈറ്റ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഹിമാചല്‍പ്രദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഒന്നാം സ്ഥാനത്തോടെയാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം രഞ്ജി ക്വാര്‍ട്ടറിലെത്തുന്നത്. എട്ട് മത്സരങ്ങളില്‍ 26 പോയിന്റാണ് കേരളം നേടിയത്....

ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം; മത്സരക്രമം പ്രഖ്യാപിച്ചു

മുംബൈ: ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി20യുമാണ് പരമ്പരയിലുള്ളത്. മെയ് അവസാനം ഇംഗ്ലണ്ടില്‍ തുടക്കമാവുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യക്കും ഓസീസിനും തയാറെടുപ്പിനുള്ള അവസാന പരമ്പരയാണിത്. ഫെബ്രുവരി 24ന് ട്വന്റി20 മത്സരത്തിലൂടെയാണ് പരമ്പരക്ക് തുടക്കമാവുക. ബംഗലൂരുവിലാണ് ആദ്യ ട്വന്റി...

കോഹ് ലിയ്ക്ക് ഷോപ്പിംഗ്; ധോണിയ്ക്ക് പരിശീലനം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെയുളള ഏകദിന പരമ്പരയ്ക്ക് മുന്‍പായി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം ആരംഭിച്ചു. നിര്‍ബന്ധിത പരിശീലനമല്ലാത്തതിനാല്‍ ടെസ്റ്റ് പരമ്പര കളിക്കാതിരുന്ന എം.എസ്. ധോണി, കേദാര്‍ ജാദവ്, അമ്പാടി റായുഡു, ശിഖര്‍ ധവാന്‍ എന്നിവരാണ് പരിശീലനം നടത്തിയത്. ക്രിക്കറ്റില്‍ നിന്ന് ഏറെനാള്‍ വിട്ടുനിന്നെങ്കിലും ആത്മവിശ്വാസത്തോടെ ധോണി നെറ്റ്‌സില്‍ പരിശീനത്തില്‍...

പാണ്ഡ്യയ്ക്കും രാഹുലിനും സസ്‌പെന്‍ഷന്‍; രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്

ന്യൂഡല്‍ഹി: ടി വി ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനെയും ബിസിസിഐ സസ്പെന്‍ഡ് ചെയ്തു. രണ്ട് മത്സരങ്ങളില്‍ നിന്നാണ് വിലക്കിയത്. ഹാര്‍ദിക് പാണ്ഡ്യ മാപ്പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും ബിസിസിഐ ഇത് തളളുകയായിരുന്നു. കോഫി വിത്ത് കരണ്‍...
Advertismentspot_img

Most Popular

G-8R01BE49R7