Tag: sports

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ജയ്പൂരിലെ സ്‌റ്റേഡിയത്തില്‍ നിന്നും നീക്കം ചെയ്തു

രാജസ്ഥാന്‍: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്‌റ്റേഡിയത്തിലെ ചിത്രഗാലറിയില്‍ നിന്നും നീക്കം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല്‍പത് സൈനികരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ചാവേറാണ് അക്രമണം നടത്തിയതെന്ന് വ്യക്തമാക്കി ഉത്തരവാദിത്വം ഏറ്റെടുത്ത് പാക്...

ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഇന്ത്യ പാകിസ്ഥാനുമായുള്ള മത്സരം ബഹിഷ്‌കരിക്കണം. ഈ മത്സരം ഇല്ലാതെ തന്നെ ലോകകപ്പില്‍ മുന്നോട്ട് പോകാന്‍ ശക്തിയുള്ള ടീമാണ് ഇന്ത്യയെന്നും ഹര്‍ഭജന്‍ പറഞ്ഞു. വളരെ വിഷമകരമായ സമയമാണിത്....

ലോകകപ്പ്: കോഹ്‌ലിയുടെ സ്ഥാനം മാറും

മുംബൈ: ലോകകപ്പില്‍ കോഹ്‌ലിയെ നാലാം നമ്പറില്‍ ഇറക്കുന്നത് ആലോചനയിലാണെന്ന പരിശീലകന്‍ രവി ശാസ്ത്രിയുടെ വാക്കുകള്‍ വിവാദമായിരുന്നു. ബാറ്റിംഗ് ക്രമത്തില്‍ മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനാണ് നായകന്‍ വിരാട് കോഹ്‌ലി. എന്നാല്‍ കോഹ്‌ലിയെ നാലാം നമ്പറില്‍ ബാറ്റിംഗിനയക്കാമെന്ന രവി ശാസ്ത്രിയുടെ അഭിപ്രായത്തിന് പിന്തുണ ലഭിച്ചിരിക്കുകയാണ്. ...

ലോകകപ്പ് ഇന്ത്യയുടെ സാധ്യതാ ടീമം

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 30 അംഗ സാധ്യതാ ടീമിനെ മാര്‍ച്ച് 25ന് പ്രഖ്യാപിക്കുമെന്ന് മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദ്. ലോകകപ്പിന് കൃത്യം ഒരു മാസം മുന്‍പ് ഏപ്രില്‍ 30ന് പതിനഞ്ചംഗ അംഗ അന്തിമ സ്‌ക്വാഡിന്റെ പട്ടിക ഐസിസിക്ക് ടീമുകള്‍ കൈമാറിയേക്കും....

ഇനി ഇന്ത്യ – പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ഉണ്ടാവില്ല

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ സമസ്ത മേഖലകളിലും നിയന്ത്രണങ്ങളും നിലപാടുകളും കടുപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തരത്തിലുള്ള നിര്‍ദേശമുണ്ടായാല്‍ മാത്രമേ ഇനിയൊരു മത്സരത്തേക്കുറിച്ച് ആലോചിക്കൂ എന്നും...

വെടിക്കെട്ട് നിലയ്ക്കുന്നു; ഗെയ്ല്‍ വിരമിക്കുന്നു

ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 1999 സെപ്റ്റംബര്‍ 11ന് ഇന്ത്യയ്‌ക്കെതിരേയായിരുന്നു ഗെയിലിന്റെ ഏകദിന അരങ്ങേറ്റം. 39കാരനായ ഗെയില്‍ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനായി 284 മത്സരങ്ങളില്‍...

ഭീകരാക്രമണത്തിന് പിന്നാലെ ഇമ്രാന്‍ ഖാന്‍, വസീം അക്രം, അഫ്രീദി തുടങ്ങിയവരുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു

കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍. മൊഹാലി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ചിത്രങ്ങളാണ് അസോസിയേഷന്‍ എടുത്തുമാറ്റിയത്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാരോടുള്ള ആദരസൂചകമായാണ് ചിത്രങ്ങള്‍ മാറ്റിയതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. മുന്‍ പാക് ക്യാപ്റ്റനും നിലവില്‍...

വന്‍തുകയ്ക്ക് നെയ്മറിനെ സ്വന്തക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍: പി.എസ്.ജിയിലെ ബ്രസീലിയന്‍ സൂപ്പര്‍സ്റ്റാര്‍ നെയ്മറിനെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 262 മില്യണ്‍ പൗണ്ടെന്ന റെക്കോഡ് തുകയാണ് നെയ്മറിനായി നല്‍കാന്‍ തയ്യാറായിരിക്കുന്നതെന്നാണ് സൂചന. 18 മാസങ്ങള്‍ക്ക് മുമ്പ് 200 ദശലക്ഷം പൗണ്ടിനാണ് നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്നും പി.എസ്.ജിയിലെത്തിയത്. ലീഗ് വണ്ണില്‍...
Advertismentspot_img

Most Popular

G-8R01BE49R7