വെടിക്കെട്ട് നിലയ്ക്കുന്നു; ഗെയ്ല്‍ വിരമിക്കുന്നു

ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

1999 സെപ്റ്റംബര്‍ 11ന് ഇന്ത്യയ്‌ക്കെതിരേയായിരുന്നു ഗെയിലിന്റെ ഏകദിന അരങ്ങേറ്റം. 39കാരനായ ഗെയില്‍ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനായി 284 മത്സരങ്ങളില്‍ നിന്ന് 36.98 ശരാശരിയില്‍ 9,727 റണ്‍സ് നേടിയിട്ടുണ്ട്. 23 സെഞ്ചുറികളും 49 അര്‍ധ സെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. ഓഫ് സ്പിന്നറായ ഗെയിലിന്റെ പേരില്‍ 165 വിക്കറ്റുകളുമുണ്ട്.

ഏറെ കാലത്തിനു ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കായി വിന്‍ഡീസ് ടീമില്‍ ഇടംലഭിച്ച ഗെയില്‍ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെട്ടാല്‍ അത് തന്റെ അവസാന ടൂര്‍ണ്ണമെന്റായിരിക്കുമെന്ന് അറിയിക്കുകയായിരുന്നു. ലോകകപ്പിനു ശേഷം താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉണ്ടാകുമോ അതോ ഏകദിനത്തില്‍ നിന്ന് മാത്രം വിട്ടുനില്‍ക്കുമോ എന്ന കാര്യം താരം വ്യക്തമാക്കിയിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7