Tag: sabarimala

സ്ത്രീ പ്രവേശനം; ദേവസ്വം ബോര്‍ഡ് പുനഃപരിശോധാ ഹര്‍ജി നല്‍കില്ല

ശബരിമലയില്‍ സത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സൂചന. ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ ദാസ് വ്യക്തമാക്കിയിരിക്കുന്നു. പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍് എം.പത്മകുമാര്‍ പറഞ്ഞിരുന്നു. ശബരിമലയിലെ...

സാവകാശം നല്‍കാനാവില്ല; വിധി ഉടന്‍ നടപ്പാക്കണം; ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് കര്‍ശന നിര്‍ദേശവുമായി പിണറായി

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാവകാശം നല്‍കാനാവില്ലെന്ന് ദേവസ്വംബോര്‍ഡിനെ രാവിലെ നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വംബോര്‍ഡ് സമയം ആവശ്യപ്പെട്ടിരുന്നു. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് കരുതുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം...

ഇനി കാത്തുനില്‍ക്കേണ്ട..!! ശബരിമലയില്‍ പോകാം; രമ്യയുടെ ആഗ്രഹം സഫലമായി..!!!

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിവന്നപ്പോള്‍ സന്തോഷിച്ചവരുടെ കൂട്ടത്തില്‍ നടി രമ്യാനമ്പീശനും. വര്‍ഷങ്ങള്‍ക്കു മുന്‍പ് രമ്യാ നമ്പീശന്‍ ആലപിച്ച അയ്യപ്പ ഭക്തിഗാനം ആണ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് വീണ്ടും തരംഗമാകുന്നത്. ഒരു തുളസിയില എങ്കിലും ആയിരുന്നെങ്കില്‍ ശബരിമലയിലെത്താമായിരുന്നു എന്ന ആഗ്രഹമാണു ഗാനത്തിലൂടെ താരം...

പമ്പയില്‍ വീണ്ടും വെള്ളപ്പൊക്കം; മണ്ഡലകാലത്തേക്കുള്ള പുനര്‍നിര്‍മാണം താറുമാറായി; സുപ്രീംകോടതി വിധി കാരണമെന്ന വാദവുമായി സോഷ്യല്‍ മീഡിയ

ശബരിമല: പമ്പയില്‍ കനത്തമഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുന്നത് സുപ്രീംകോടതി വിധിയുമായി ചേര്‍ത്ത് വായിച്ച് സോഷ്യല്‍ മീഡിയ. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് പമ്പയില്‍ വെള്ളം ഉയരുന്നതെന്നാണ് പ്രചരണം നടക്കുന്നത്. ഇന്നലെ വൈകീട്ടു മുതല്‍ ഇന്നു രാവിലെ വരെ തുടര്‍ച്ചയായി മഴ...

ശബരിമലയിലെ സ്ത്രീപ്രവേശനം: പുനപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങി പന്തളം രാജകുടുംബം

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ പന്തളം രാജകുടുംബം പുനഃപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങുന്നു. വിധി മറികടക്കാന്‍ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. വിശാലമായ ഭരണഘടന ബെഞ്ചിന് കേസ് വിടണമെന്ന് പുനഃപരിശോധന ഹര്‍ജിയോടൊപ്പം ആവശ്യപ്പെടാനും പന്തളം രാജുകുടുംബം തീരുമാനിച്ചു. വിധി മറികടക്കാന്‍ നിയമനിര്‍മാണത്തിന്...

തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്ത് ഹര്‍ത്താലിന് ശിവസേന ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രിയെയും മറ്റു അവശ്യസേവനങ്ങളേയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരെ...

ശബരിമല വരെ പോകും അയ്യപ്പ ബ്രോയെ ഒന്ന് കാണണം…!!! ‘റെഡി ടു വെയിറ്റ് ഫോര്‍ മകര പൊങ്കാല അറ്റ് സന്നിധാനം’!!!

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മോഡല്‍ രശ്മി നായര്‍. വിധി വന്നതിന് ശേഷം ഒന്നിന് പുറകെ ഒന്നായി നിരവധി പോസ്റ്റുകളാണ് രശ്മി ചെയ്തിരിക്കുന്നത്. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരെ പരിഹസിച്ചും പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റുകളുടെ പൂര്‍ണരൂപം : ഈ അവസരത്തില്‍ ചോദിക്കാമോ...

ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ രഹസ്യ അജണ്ട: ശോഭാ സുരേന്ദ്രന്‍

കൊച്ചി: ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ രഹസ്യ അജണ്ടയുടെ തെളിവാണ് ആചാരലംഘനത്തിന് ആര് തയ്യാറായാലും സംരക്ഷണം നല്‍കുമെന്ന നിലപാടെന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി അവര്‍ക്ക് മുന്നില്‍ ഉയര്‍ന്നു വന്ന വാദങ്ങള്‍ അനുസരിച്ചാണ് വിധി പറഞ്ഞത്. അതില്‍...
Advertismentspot_img

Most Popular

G-8R01BE49R7