ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി; മകര വിളക്ക് പൂജയ്ക്ക് നട ഇന്നു തുറക്കും

സന്നിധാനം: ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി. ഡിസംബര്‍ 27 ന് മണ്ഡലപൂജ കഴിഞ്ഞ് അടച്ചശേഷം മകരവിളക്കു പൂജയ്ക്കായി ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നട തുറക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് മണ്ഡലകാലത്ത് നിലവിലിരുന്ന നിരോധനാജ്ഞ ഒരാഴ്ച കൂടി നീട്ടി ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉത്തരവിട്ടത്.

നിലവില്‍ നിരോധനാജ്ഞ ബാധകമായിരുന്ന ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളില്‍ തന്നെയാണ് നിരോധനാജ്ഞ ഒരാഴ്ച കൂടി തുടരുന്നത്. ശബരിമലയില്‍ അക്രമത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ആളുകള്‍ക്ക് സംഘം ചേരാനോ നാമജപയജ്ഞം നടത്താനോ അനുവാദമില്ല. എന്നാല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനോ ശരണം വിളി മുഴക്കുന്നതിനോ യാതൊരു തടസവുമില്ലെന്ന് കളക്ടര്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular