Tag: pravasi

ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി യു.എ.ഇ.

ദുബായ്: ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് യു.എ.ഇ. കോവിഡ് കേസുകൾ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട്...

തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി; കാലൊടിഞ്ഞു, ശരീരത്തില്‍ ബ്ലെയ്ഡ്‌കൊണ്ടുള്ള മുറിവ്

കോഴിക്കോട്: കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ തോക്കുചൂണ്ടി തട്ടികൊണ്ടുപോയ പ്രവാസിയെ പരിക്കുകളോടെ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശി അഷ്‌റഫിനെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മാവൂരിന് അടുത്തുള്ള ഒരു തടിമില്ലിന് സമീപത്തുനിന്നാണ് അഷ്‌റഫിനെ കണ്ടെത്തിയത്. ...

യുഎഇ യാത്രാനുമതി: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ റാപിഡ് പിസിആര്‍ പരിശോധനയ്ക്ക് സൗകര്യമൊരുക്കും

ദുബൈ: ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും റാപിഡ് പിസിആര്‍ പരിശോധനയ്ക്കുള്ള സൗകര്യമൊരുങ്ങുന്നു. യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്ക് നാലു മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പരിശോധനാ ഫലം വേണമെന്ന നിബന്ധനയുടെ പശ്ചാത്തലത്തിലാണ് നടപടി. ജൂണ്‍ 23ന് മുമ്പ് ഇത്തരത്തില്‍ പരിശോധന സംവിധാനം ഒരുക്കാനാണ് ശ്രമം. യുഎഇയിലേക്ക് യാത്രാവിലക്ക് നീക്കിയ പശ്ചാത്തലത്തിലാണ്...

പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ; ബാച്ച് നമ്പരും തീയതിയും ചേര്‍ക്കും

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍...

മധുവിധു ആഘോഷിക്കാന്‍ ദോഹയിലെത്തിയ ദമ്പതികള് ഒന്നരവര്‍ഷത്തിനു ശേഷം ജയില് മോചിതരായി

മുംബൈ: ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന മുംബൈ സ്വദേശികളായ ദമ്പതികള്‍ നാട്ടിലെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ മുംബൈയില്‍ തിരികെ എത്തിയത്. 2019 ജൂലൈയില്‍ മധുവിധു ആഘോഷിക്കാന്‍ ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസില്‍ ദോഹ വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. ഒനിബയെയും...

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ല

നോർക്ക റൂട്ട് സിൻ്റെ എറണാകുളം സെൻ്ററിൽ ഈ മാസം 10 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് സി.ഇ.ഒ. അറിയിച്ചു.

മൂന്ന് വര്‍ഷത്തിന് ശേഷം നാട്ടില്‍ എത്തിയപ്പോള്‍ പ്രവാസി യുവാവ് കണ്ടത് ഗര്‍ഭിണിയായ ഭാര്യയെ

ഗള്‍ഫില്‍ നിന്നും മൂന്ന് വര്‍ഷത്തിന് ശേഷം പ്രവാസി യുവാവ് നാട്ടില്‍ എത്തിയപ്പോള്‍ കണ്ടത് ഗര്‍ഭിണിയായ ഭാര്യയെ. തെലങ്കാനയിലെ നിസാമാബാദില്‍ ആണ് സംഭവം. ഭര്‍ത്താവ് ഒരാഴ്ച മുമ്പാണ് നാട്ടില്‍ എത്തിയത്. കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ യുവതിയെയും കൂട്ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഡോക്ടര്‍...

പ്രവാസികളെ പിഴിഞ്ഞെടുക്കും; വരുന്നതിന് മുന്‍പും എത്തിയിട്ടും കോവിഡ് ടെസ്റ്റ് വേണം; കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ നിരക്ക് 1700 രൂപ

കേരളത്തിലെ 4 വിമാനത്താവളങ്ങളിലും വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയത്. 1700 രൂപയാണു നിരക്ക്. സ്വകാര്യ ഏജന്‍സികളാണ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. വിദേശങ്ങളില്‍...
Advertismentspot_img

Most Popular