മലയാളി ബൈക്ക് റൈഡർ യു.എ.ഇയിൽ അപകടത്തിൽ മരിച്ചു

ദുബായ്: മലയാളി ബൈക്ക് റൈഡര്‍ യു.എ.ഇയില്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് ഉണ്ണികുളം എസ്റ്റേറ്റ്മുക്ക് പൂനൂര്‍ -19 ലെ ജപിന്‍ ജയപ്രകാശാ(37)ണ് മരിച്ചത്. രാജ്യാന്തര ബൈക്ക് റെയിസിങ്ങില്‍ പങ്കെടുത്തിട്ടുള്ള താരമാണ് ജപിന്‍.

ശനിയാഴ്ച രാവിലെ ഫുജൈറ ദിബ്ബയില്‍ ബൈക്ക് റൈഡിനിടെയാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യു.എ.ഇയിലെ ബൈക്ക് റൈഡ് മത്സരങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന ജപിന്‍,ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അറ്റസ്റ്റേഷന്‍ സര്‍വീസായ ഐ.വി.എസിലെ ജീവനക്കാരനായിരുന്നു.

അച്ഛന്‍: പരേതനായ ജയപ്രകാശ് (വിവേകാനന്ദ ട്രാവല്‍സ്). അമ്മ: പ്രേമകുമാരി. ഭാര്യ: ഡോ. അഞ്ജു ജപിന്‍. മക്കള്‍: ജീവ ജപിന്‍, ജാന്‍ ജപിന്‍. സഹോദരങ്ങള്‍: ജസിത. ജെ.പി., ജഗത്ത്. രാധാകൃഷ്ണന്‍ കിനാലൂര്‍ സഹോദരീഭര്‍ത്താവാണ്.

13 വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലിചെയ്യുന്ന ജപിന്‍, ദുബായില്‍ കുടുംബസമേതം താമസമാണ്. നാട്ടില്‍ വന്ന് തിരിച്ചുപോയിട്ട് മൂന്ന് മാസമായിട്ടേ ഉള്ളൂ. കല്‍ബയിലെ ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നു

Similar Articles

Comments

Advertismentspot_img

Most Popular