Tag: pravasi

കോവിഡ് ബാധിച്ച് ഒരു മരണം കൂടി

തിരുവല്ല: ജിദ്ദയില്‍ കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഇ അബ്ദുള്‍ റഹ്മാന്റെ സഹോദര പുത്രന്‍ താജുദ്ദീന്‍(52) ആണ് മരിച്ചത്. അമീര്‍ സുല്‍ത്താനിലെ സ്റ്റാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 25 വര്‍ഷക്കാലമായി സൗദിയിലായിരുന്നു. കോവിസ് ബാധ സ്ഥിരീകരിച്ചതിനെ...

കോവിഡ് ബാധിച്ച് ആലുവ സ്വദേശിയായ നടന്‍ ദുബായില്‍ മരിച്ചു

കൊച്ചി: ആലുവ സ്വദേശി ദുബായിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ആലുവയിലെ വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ ശങ്കരന്‍കുഴി എസ്.എ. ഹസന്‍ (51) ആണ് മരിച്ചത്. ഒരു വര്‍ഷമായി ദുബായില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. ദുബായിക്കാരന്‍ എന്ന സിനിമ നിര്‍മിക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍...

കോവിഡ്: ഗൾഫിൽ രണ്ടു മലയാളികൾ കൂടി മരിച്ചു; ഇതോടെ ആകെ മരണം…

ഗൾഫിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല കല്ലുങ്കൽ സ്വദേശി കുര്യൻ.പി.വർഗീസ് ദുബായിലാണ് മരിച്ചത്. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 91 ആയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലികണ്ടി ഖത്തറിൽ മരിച്ചു. ഇതോടെ ഖത്തറിൽ മരിച്ച മലയാളികളുടെ എണ്ണം...

പ്രവാസികൾക്കായി ഏപ്രിലിൽ തയാറാക്കിയ രണ്ടരലക്ഷം കിടക്കകൾ എവിടെ; മുഖ്യമന്ത്രിയോട് ഉമ്മൻ ചാണ്ടി

വിദേശത്ത് നിന്നെത്തുന്നവരെ നേരെ വീട്ടിലേക്ക് അയക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. ഇത്ര സുപ്രധാന തീരുമാനം എന്താണ് മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ജനങ്ങളോട് പറയാതിരുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ജൂണ്‍ 3ന് എടുത്ത തീരുമാനം ജനങ്ങളെ അറിയിക്കാതിരുന്നത് ബോധപൂര്‍വമായിരുന്നോ എന്ന് ഉമ്മൻ ചാണ്ടി...

40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലേക്കു വരുന്നു…; സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി; മിതമായ നിരക്ക് ഈടാക്കണമെന്ന് നിര്‍ദേശം…

കേരളത്തിലേക്കു 40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അബുദാബി കെഎംസിസിക്ക് കേരള സര്‍ക്കാര്‍ അനുമതി നല്‍കി. ആദ്യ വിമാന സര്‍വീസ് 11ന് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ രേഖാമൂലമുള്ള അറിയിപ്പിനു കാത്തിരിക്കുകയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം, വ്യോമയാന വകുപ്പ്...

പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഒഴിവാക്കി

തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്നവര്‍ ആദ്യ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. വീടുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളായി പരിഗണിക്കാമെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ...

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സൗദി: അല്‍ കോബാറില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47) ആണ് മരിച്ചത്. 47 വയസ്സ് പ്രായമായിരുന്നു. അബ്ദുറഷീദ് ദിവസങ്ങളായി കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍...

ആദ്യം 12 വിമാനം വരട്ടെ, എന്നിട്ട് പോരെ 24നെ കുറിച്ച് പറയുന്നത്; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വിമാനങ്ങള്‍ക്ക് കേരളം അനുമതി നല്‍കിയില്ലെന്ന വി. മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ അനുമതി നല്‍കിയ വിമാനങ്ങള്‍ പോലും ഷെഡ്യൂള്‍ ചെയ്യാന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാനം കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും...
Advertismentspot_img

Most Popular

G-8R01BE49R7