കോഴിക്കോട്: ദുബായില്‍ മരിച്ച പ്രവാസി നിതിന്‍ ചന്ദ്രന്റെ മൃതദേഹം ഭാര്യ ആതിരയെ കാണിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ രാവിലെ 10.50 ഓടെയാണു മൃതദേഹം എത്തിച്ചത്. സുരക്ഷാ വസ്ത്രങ്ങള്‍ അണിയിച്ച് ആതിരയും ബന്ധുക്കളും എത്തി. ആതിര വീല്‍ചെയറിലിരുന്നാണ് ഭര്‍ത്താവിനെ അവസാനമായി കാണാനെത്തിയത്. ഇന്ന് രാവിലെയാണ് ആതിരയെ...
കൊച്ചി: ദുബായിൽ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു പോയി. സംസ്കാരം വൈകിട്ട് പേരാമ്പ്രയിൽ. മൃതദേഹം ആദ്യം പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യ ആതിരയുടെ അടുക്കലെത്തിക്കും. കഴിഞ്ഞ ദിവസമാണ് ദുബായിലെ താമസസ്ഥലത്തു വച്ച് നിതിൻ മരിച്ചത്. പ്രിയതമന്റെ വേര്‍പാടറിയാതെ ആതിര...
മസ്‌കത്ത്: കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ ഒരുമനയൂര്‍ തൊട്ടാപ്പ് തെരുവത്ത് വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (59) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഒരാഴ്ച മുമ്പാണ് ഇയാളെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിശോധന നടത്തിയതോടെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു....
കോഴിക്കോട്: ഇന്നലെ ഷാർജയിൽ അന്തരിച്ച നിതിന്റെ ഭാര്യ ആതിര കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞിന്റെ മുഖം കാണാൻ കാത്തുനിൽക്കാതെ നിതിൻ യാത്രയായ വിവരം ആതിര ഇതുവരെ അറിഞ്ഞിട്ടില്ല.
ആദ്യകുഞ്ഞിന്റെ പിറവി ജൻമനാട്ടിലാവണമെന്ന സ്വപ്നത്തിനൊപ്പം നിന്ന ഭർത്താവിന്റെ വിയോഗവാർത്ത, ഒൻപതു മാസം ഗർഭിണിയായ...
അബുദാബി: വിസാ കാലാവധി മാര്‍ച്ച് 1 ന് മുമ്പ് അവസാനിച്ച അനധികൃത താമസക്കാരെല്ലാം ഉടന്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് യുഎഇ. നേരത്തേ വിസാ കാലാവധി മാര്‍ച്ച് 1 ന് പൂര്‍ത്തിയായിട്ടും രാജ്യം വിടാത്തവര്‍ ആഗസ്റ്റ് 18 ന് ശേഷം തുടര്‍ന്നാല്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന്...
കൊച്ചി: ലോക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ കൊച്ചിയിലെത്തുന്നു. ഗള്‍ഫിനു പുറമേ ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ തിരിച്ചെത്തിക്കും. ചാര്‍ട്ടര്‍ ചെയ്ത 14 വിമാനങ്ങള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്. വിവിധ കമ്പനികളും ഏജന്‍സികളും ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളെ സ്വീകരിക്കുന്നതിന് തയാറെടുപ്പുകള്‍ നടത്തിയതായി സിയാല്‍...
കോവിഡ് കാലത്തെ പ്രതിസന്ധിയിൽ ഗർഭിണികൾ അടക്കമുള്ളവരെ നാട്ടിൽ പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി.എസ് ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ (28) ദുബായിൽ മരിച്ചു.
ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് ഉറക്കമെണീക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതമാണ്...
മൂന്നുമാസ വിസ കാലാവധിയെങ്കിലും ഉള്ളവരെ മാത്രമേ വിദേശത്തേക്ക് മടങ്ങാൻ അനുവദിക്കൂ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശത്തിൽ ആശങ്ക വേണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ഒരു ദിവസം മാത്രം താമസ വിസ കാലാവധി ഉള്ളവർക്കും യുഎഇയിലേക്ക് മടങ്ങാൻ കഴിയുമെന്ന് കോൺസൽ ജനറൽ വിപുൽ...