‘ചോരക്കറയുടെ ചായം പുരളണ തീരാ പകയുടെ നെഞ്ചാണേ…!!! ആണായി പിറന്നോനേ ദൈവം പാതി സാത്താനേ…! രക്തം ചീറ്റിച്ച് ‘ബ്ലഡ്’; രവി ബസ്രൂർ – ഡബ്‌സീ കൂട്ടുകെട്ടിൽ ‘മാർക്കോ’യിലെ ആദ്യ സിംഗിൾ

കൊച്ചി: ‘ചോരക്കറയുടെ ചായം പുരളണ തീരാ പകയുടെ നെഞ്ചാണേ…’ മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ വരവിന് മുന്നോടിയായി ആദ്യ സിംഗിളായ ‘ബ്ലഡ്’ പുറത്ത്. മലയാളത്തിന്‍റെ സ്വന്തം റാപ്പർ ഡബ്‌സീ പാടി, ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകർന്നിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ ആളിപ്പടർന്നിരിക്കുകയാണ്. വിനായക് ശശികുമാറാണ് ഗാനത്തിന്‍റെ കത്തിമൂർച്ചയുള്ള വരികൾ എഴുതിയിരിക്കുന്നത്. ഡിസംബർ 20നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

മലബാർ ശൈലിയില്‍ റാപ്പുകള്‍ പാടി സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായ ഡബ്‍സീയുടേതായി കേരളക്കരയെ ഇളക്കിമറിച്ച മണവാളൻ തഗ്ഗ് ഉള്‍പ്പെടെയുള്ള ഒട്ടേറെ ഗാനങ്ങളുണ്ട്. ഡബ്‍സീയുടെ ശബ്‍ദത്തിൽ ‘മാർക്കോ’യുടെ ആദ്യ സിംഗിൾ എത്തിയതോടെ ഏറെ പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. കേൾക്കുന്നവരുടെ ചങ്കിൽ കയറുന്ന മാജിക് ഒളിപ്പിച്ചിട്ടുണ്ട് രവി ബസ്രൂറിന്‍റെ ഈണത്തിൽ പുറത്തിറങ്ങിയിരിക്കുന്ന പാട്ട്. രക്തരൂക്ഷിതമായിരിക്കും ചിത്രം എന്ന് ഉറപ്പിക്കുന്നുമുണ്ട് പാട്ടിലെ ദൃശ്യങ്ങൾ.

ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ അർത്ഥത്തിലും വയലൻസിന്‍റെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ ‘മാർക്കോ’ ടീസറിന് പിന്നാലെ ഏവരും ആകാംക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. മോളിവുഡിൽ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ മലയാളം, ഹിന്ദി ടീസറുകള്‍ ഏവരും ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം തെലുങ്ക് ടീസറും പുറത്തുവിട്ടിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും സൂചനയുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാകും മാർക്കോ എന്നാണ് ഏവരുടേയും കണക്കുകൂട്ടൽ.

Also Read: ശോഭാ സുരേന്ദ്രനും 18 നഗരസഭ കൗൺസിലർമാരും ചേർന്നാണ് തോൽപ്പിച്ചത്..!! സ്ഥാനാർത്ഥിക്കെതിരേ പ്രവർത്തിച്ചവരുടെ പേരെടുത്ത് പറഞ്ഞ് കേന്ദ്രത്തിനെ അറിയിച്ചു..!!! തോൽവിയുടെ പേരിൽ രാജിവയ്ക്കാൻ തയ്യാറെന്നും കെ. സുരേന്ദ്രൻ

ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ്. നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നി‍ർമ്മാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ് ഇതോടെ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. തങ്ങൾ നിർമ്മിച്ച സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള അവരുടെ ഉറച്ച വിശ്വാസം കൂടിയാണ് ഇതിലൂടെ മനസ്സിലാക്കാനാകുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സിനിമയ്ക്കായുള്ള ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

Also Read: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ജെയ്സിയെ കൊലപ്പെടുത്തിയത് ഇൻഫോപാർക്ക് ജീവനക്കാരൻ…!! സമീപത്തെ സിസിടിവി പരിശോധനയിലൂടെ പ്രതി പിടിയിൽ…!!! സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് കുറ്റം ചെയ്തതെന്ന് പ്രതി…!!

മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാർക്കോ’ 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന് വലിയ പ്രാധാന്യം നല്‍കി സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമാണ്. ‘മിഖായേൽ’ സിനിമയുടെ സ്പിൻഓഫായെത്തുന്ന ‘മാർക്കോ’യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.

Also Read: ഒറ്റയ്ക്ക് നയിച്ച് ഒരു ലക്ഷം നേടി…!!! പ്രിയങ്കയ്ക്കൊപ്പം പോരാടി തിളങ്ങി നവ്യ ഹരിദാസ്…!! ദേശീയ നേതാക്കൾ ആരും എത്തിയില്ല… പ്രവർത്തകർ ഒപ്പം നിന്നു… തല ഉയർത്തിപ്പിടിച്ച് നവ്യ…!!

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

Also Read: ഇത്രയും നാൾ സരിനെ ഒരുക്കി…!!! ആത്മാർത്ഥമായി ജോലി ചെയ്തു…, കൂലി ചോദിച്ചപ്പോൾ മോഷണക്കുറ്റം ആരോപിച്ചു..!! സരിൻ്റെ സഹായിക്കെതിരേ ഹെയർ സ്റ്റൈലിസ്റ്റ് ബാവ പട്ടാമ്പി

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7