Tag: politics

കൊറോണയ്ക്കിടെ ‘കടിപിടി’ ; പിണറായി വിജയന് മുല്ലപ്പള്ളിയോട് പണ്ടുമുതലേ കുഞ്ഞായ്മയുണ്ടെന്ന് ചെന്നിത്തല

കൊറോണ വ്യാപനം തടയാനുള്ള കഠിനശ്രമത്തിലാണ് എല്ലാവരും. അതിനിടെ ഭരണ പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വന്‍ 'അടിപിടിയാണ്'. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ തരംതാണതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് മുല്ലപ്പളളിയോട് പണ്ടുമുതലേ കുഞ്ഞായ്മയുണ്ട്. സിപിഐഎം കോട്ടയില്‍ നിന്ന് വിജയിച്ച...

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല…

കേരളത്തില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് പേര്‍ കാസര്‍കോടും, മൂന്ന് പേര്‍ കണ്ണൂരിലും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി രോഗം ഭേദമായെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 263 പേരാണ്. ലോക്ക്...

കൊറോണ: രാഹുല്‍ നേരത്തെ പറഞ്ഞു; കേന്ദ്ര സര്‍ക്കാര്‍ വൈകിയെന്ന് തരൂര്‍

കൊറോണ വൈറസ് കോവിഡ് 19നെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയെന്ന് ശശി തരൂര്‍ എംപി. കോവിഡിനെ ചെറുക്കുന്നതില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പ്രശംസിച്ചു. കേരളത്തിന് അനുകൂലമായും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുമായിരുന്നു ശശി തരൂര്‍ ചാനല്‍ ചര്‍ച്ചയില്‍ തുറന്നടിച്ചത്. കോവിഡിനെ ചെറുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട ശ്രദ്ധ...

മന്‍മോഹന്‍, ദേവഗൗഡ, സോണിയ, പ്രണബ്, മമത….; പ്രമുഖരുമായി വീണ്ടും മോദിയുടെ ചര്‍ച്ച

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രിമാരുമായും മുന്‍ രാഷ്ട്രപതിമാരുമായും പ്രധാനമന്ത്രി മോഡി ചര്‍ച്ച നടത്തി. മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്, എച്ച്.ഡി ദേവഗൗഡ എന്നിവരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. മുന്‍ രാഷ്ട്രപതിമാരായ പ്രണബ് മുഖര്‍ജി, പ്രതിഭാ പാട്ടീല്‍ എന്നിവരുമായും മോഡി...

യു. പ്രതിഭയ്‌ക്കെതിരേ സിപിഎം; വിശദീകരണം തേടും

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി എത്തിയ യു. പ്രതിഭ എംഎല്‍എയ്‌ക്കെതിരേ സിപിഎം രംഗത്ത്. കായംകുളത്തെ ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഭ എംഎല്‍എയുമായുള്ള ഫെയ്‌സ്ബുക് പോര് വാര്‍ത്തയായതിനെത്തുടര്‍ന്നാണ് എംഎല്‍എ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഫെയ്‌സ്ബുക് ലൈവിലെത്തി മോശം പരാമര്‍ശം നടത്തിയത്. എംഎല്‍എ ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് മണ്ഡലത്തിലെ കാര്യങ്ങള്‍...

തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി കുടിക്കൂ… യു. പ്രതിഭ എംഎല്‍എ

മാധ്യമങ്ങള്‍ക്കെതിരെ ക്ഷോഭിച്ച് കായംകുളം എംഎല്‍എ യു പ്രതിഭ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എംഎല്‍എയും പ്രദേശിക ഡിവൈഎഫ്‌ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വാക്കുകളുമായി യു പ്രതിഭ രംഗത്തെത്തിയത്. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രികള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും...

മോദി പറഞ്ഞിട്ടും അനുസരിച്ചില്ല; സുരേന്ദ്രന്റെ തിരുവനന്തപുരം യാത്ര വിവാദമാകുന്നു

ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദത്തില്‍. കോഴിക്കോടായിരുന്ന സുരേന്ദ്രന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് വന്നതാണ് വിവാദത്തിലായിരിക്കുന്നത്. അതേസമയം, പൊലീസിന്റെ അനുമതിയോടെയാണ് യാത്ര ചെയ്തതെന്നാണ് സുരേന്ദ്രന്റെ വിശദീകരണം ലോക്ക് ഡൗണ്‍ കാലാവധി കഴിയുന്നത് വരെ എവിടെയാണോ ഉളളത് ആവിടെ...

വീണ്ടും തര്‍ക്കം; യു. പ്രതിഭയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ; തിരിച്ചടിച്ച് എംഎല്‍എ

യു.പ്രതിഭ എംഎല്‍എയ്‌ക്കെതിരെ സംഘടിത ആക്രമണവുമായി കായംകുളത്തെ ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കള്‍. ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ളവര്‍ എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളെ കളിയാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി. എംഎല്‍എയ്‌ക്കെതിരായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യണമെന്ന പ്രാദേശിക നേതാവിന്റെ വാട്‌സാപ് സന്ദേശം പുറത്തായതോടെ സിപിഎം നേതൃത്വവും പ്രതിരോധത്തിലായി. സംഭവം...
Advertismentspot_img

Most Popular

G-8R01BE49R7