Tag: politics

ഷുഹൈബ് വധം സിബിഐ അന്വേഷിക്കേണ്ടെന്ന് പിണറായി; ബാക്കിയുള്ള പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്നും പ്രവചനം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തില്‍ ബാക്കിയുള്ള പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടും. കേസിലെ അന്വേഷണം കുറ്റമറ്റതാണ്. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. പിടിയിലുള്ളതു ഡമ്മി പ്രതികളാണെന്ന വാദം...

മാണിയുടെ എല്‍ഡിഎഫ് പ്രവേശനം; ഒടുവില്‍ തീരുമാനമായി

തൃശൂര്‍: കീറാമുട്ടിയായി മാറിയിരിക്കുന്ന കെ.എം. മാണിയുടെ എല്‍ഡിഎഫ് പ്രവേശനം ഉടനുണ്ടാകുമെന്ന് സൂചന. മാണിയെ ഇടതു മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ അടക്കമുള്ള ഘടകക്ഷികളുമായി ആലോചിച്ചുമാത്രമേ വിഷയത്തില്‍ തീരുമാമെടുക്കുകയുള്ളുവെന്നും കോടിയേരി വ്യക്തമാക്കി. ബിജെപിയാണ് മുഖ്യ ശത്രു. കോണ്‍ഗ്രസുമായി...

സിപിഎം ഇനി വേറെ ലെവലായിരിക്കും; ജനപിന്തുണ കൂട്ടാന്‍ പുതിയ തീരുമാനങ്ങള്‍ …

തൃശൂര്‍: പാര്‍ട്ടിക്കെതിരേ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട സംസ്ഥാന സമ്മേളനത്തില്‍ നിരവധി പുതിയ പദ്ധതികളുമായി സിപിഎം. പാവപ്പെട്ടവര്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോകുന്നുവെന്ന് പൊതുവെ ഉയര്‍ന്നുവന്ന കാര്യമായിരുന്നു. ഇതിനെല്ലാം തടയിടുക എന്നലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുക. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ കൂട്ടാന്‍ നേരിട്ട് ഇടപെടല്‍ നടത്താന്‍ സിപിഎം സംസ്ഥാന...

കാനത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍

തൃശ്ശൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.എം മാണിയുടെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍. കാനം ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുനടക്കുകയാണെന്ന് കോടിയേരി വിമര്‍ശിച്ചു. കെ.എം.മാണിയെ ഇടതു മുന്നണിയിലെടുക്കുമെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഇല്ലാത്ത കാര്യമാണ്...

നരേന്ദ്രമോദി ലോകത്തേറ്റവും വിലയേറിയ വാച്ച്മാനെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: പിഎന്‍ബി വായ്പാ തട്ടിപ്പു നടന്നതോടെ വന്‍ വിമര്‍ശനങ്ങളാണ് ബിജെപി സര്‍ക്കാര്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തേറ്റവും വിലയേറിയ വാച്ച്മാനാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ മൗനം പാലിക്കുന്ന മോദിയുടെ നിലപാടിനെ പരിഹസിച്ചാണ് കപില്‍ സിബലിന്റെ...

പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ല; സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്; ബിജെപിയുടെ വളര്‍ച്ച ഭീഷണി

തൃശ്ശൂര്‍: പാവങ്ങളില്‍ മഹാ ഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്നതാണ്. എന്നാല്‍ അതില്‍ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഈ മാറ്റം ഗൗരവമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. കാലങ്ങള്‍ മുന്നോട്ടുപോകുന്നതനുസരിച്ച പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഗുണനിലവാരം അത്രയ്ക്ക് വര്‍ധിക്കുന്നില്ല. സിപിഎം ഒരു സ്വതന്ത്ര ശക്തിയായി വളരുന്നില്ല...

രാഷ്ട്രീയ കൊലപാതകങ്ങള്‍ പാര്‍ട്ടിയുടെ സംസ്‌കാരമല്ല; തെറ്റുപറ്റിയെങ്കില്‍ തിരുത്തും: യെച്ചൂരി; സിപിഎം സംസ്ഥാന സമ്മേളത്തിന് തുടക്കം

തൃശൂര്‍: രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ വിമര്‍ശനം നേരിടുന്നതിനിടെ സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. അക്രമ രാഷ്ട്രീയം പാര്‍ട്ടി നയമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും യെച്ചൂരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം...

രാഷ്ട്രീയ ലോകത്തെ അമ്പരപ്പിച്ച് ബച്ചന്റെ പുതിയ നീക്കം….

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ രാഷ്ട്രീയ രംഗം മാറിക്കൊണ്ടിരിക്കുന്ന സൂചനയാണ് ഓരോ ദിവസവും പുറത്തുവരുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിയാര്‍ജിച്ചു വരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പിന്തുടര്‍ന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രംഗത്തെത്തിയതും ചര്‍ച്ചയായിരിക്കുകയാണ്. ബച്ചന്റെ അപ്രതീക്ഷിതമായ ഈ...
Advertismentspot_img

Most Popular