Tag: politics

ശബരിമലയില്‍ ആര്‍.എസ്.എസിന് പണ്ടുതൊട്ടേ താത്പര്യമില്ല; എല്ലാ ജാതിമതവിഭാഗങ്ങളിലുമുള്ളവര്‍ അവിടെ വരുന്നതാണ് കാരണമെന്ന് മുഖ്യമന്ത്രി

കോട്ടയം: എല്ലാക്കാലത്തും എതിര്‍പ്പുകള്‍ മറികടന്നാണ് കേരളത്തില്‍ നവോത്ഥാനം ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍.ഡി.എഫ്. വ്യാഴാഴ്ച കോട്ടയത്തു നടത്തിയ രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് പൊതുവഴിയിലൂടെ നടക്കാന്‍ അവകാശമില്ലായിരുന്നവര്‍ അതിനു ശ്രമിച്ചപ്പോള്‍ തടഞ്ഞു. മാറുമറയ്ക്കാന്‍ അവസരമില്ലാതിരുന്നവര്‍ മാറുമറച്ചപ്പോള്‍ തടഞ്ഞു. ഋതുമതിപോലുമാകാത്ത...

റാഫേല്‍ അഴിമതി: മോദി കുടുങ്ങുമോ എന്ന് ഭയം

ന്യൂഡല്‍ഹി: അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ അഴിമതി കേസില്‍ കുടുങ്ങുമോ എന്ന ഭയമാണ് അലോക് വര്‍മയെ മാറ്റാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്ന് രാഹുല്‍ ആരോപിച്ചു. മോദിയുടെ മാനസികാവസ്ഥ മനസ്സിലാക്കണം....

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി; സര്‍ക്കാരോ പൊലീസോ വിശ്വാസിയെ തടഞ്ഞിട്ടില്ലെന്നും പിണറായി

തിരുവനന്തപുരം: ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല നട തുറക്കുന്നതിനു മുന്‍പുതന്നെ കലാപ ഭൂമിയാക്കാനുള്ള ശ്രമമാണു സംഘപരിവാര്‍ നടത്തിയത്. അതിന് അവര്‍ ഗൂഢപദ്ധതി തയാറാക്കി. ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരോ പൊലീസോ വിശ്വാസിയെ തടയുന്നതിനോ എതിര്‍ക്കുന്നതിനോ തയാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു....

ബിജെപിക്കെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വാജ്‌പേയുടെ മരുമകള്‍; മത്സരിക്കുന്നത് മുഖ്യമന്ത്രിക്കെതിരേ…

റായ്പുര്‍: ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ മണ്ഡലമായ രാജ്‌നന്ദ്ഗാവില്‍ അദ്ദേഹത്തിനെതിരെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ മരുമകളെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വാജ്‌പേയിയുടെ മരുമകളും മുന്‍ ലോകസഭാംഗവുമായ കരുണ ശുകഌയയാണ് രമണ്‍...

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തന്നെയാണ് ഉദ്ദേശമെന്ന്‌ വീണ്ടും പിണറായി; സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീം കോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവാഴ്ചയുള്ള രാജ്യത്ത് ഭരിക്കുന്ന കക്ഷി തന്നെ സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു...

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ല…? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്…

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി. ചിദംബരം. കോണ്‍ഗ്രസുമായി പ്രാദേശിക പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നത് തടയുന്നതിന് അപകടകരമായ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധിയെയോ മറ്റേതെങ്കിലും നേതാവിനെയോ ഉയര്‍ത്തിക്കാട്ടില്ല. രാഹുല്‍ ഗാന്ധി...

വോട്ടുപിടിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി

ഭോപ്പാല്‍: മധ്യപ്രദേശ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി. പരമാവധി മജീഷ്യന്മാരെ വാടകയ്‌ക്കെടുത്ത് ബിജെപി സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാജിക്കിലൂടെ ജനങ്ങളിലെത്തിക്കാനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപി സര്‍ക്കാരുകള്‍ ചെയ്ത കാര്യങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുമായി താരതമ്യം...

തന്നിഷ്ട പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്; ഇവരെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ഡിവൈഎഫ്‌ഐ

കൊല്ലം: തൃപ്പുണ്ണിത്തുറ എം.എല്‍.എ സ്വരാജിനും സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിനും കടുത്ത വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളന പ്രതിനിധികള്‍. യുവജന കമ്മീഷന്‍ അദ്ധ്യക്ഷ പദവി ഏറ്റെടുത്തതു മുതല്‍ തന്നിഷ്ട പ്രകാരമാണ് ചിന്ത പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടിക്കോ ഡി.വൈ.എഫ്.ഐക്കോ അവരെകൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് കൊല്ലം...
Advertismentspot_img

Most Popular

G-8R01BE49R7