Tag: politics

കെ സുരേന്ദ്രനെ കോഴിക്കോട് നിന്ന് കണ്ണൂരിലേയ്ക്ക് കൊണ്ടുപോയി

കോഴിക്കോട്: ബി ജെ പി നേതാവ് കെ സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലില്‍നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയി. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കള്ളക്കേസാണെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. മണ്ഡലകാലം മുഴുവന്‍ തന്നെ ജയിലിലിടാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതില്‍ ഇടപെടണമെന്നും സുരേന്ദ്രന്‍...

പി.കെ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ്.അച്യുതാന്ദന്‍

തിരുവനന്തപുരം : പീഡന പരാതിയില്‍ പി.കെ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിനു ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാന്ദന്‍ കത്തയച്ചു. പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ കടുത്ത നടപടി എടുക്കണമെന്നാണ് കത്തിലെ ആവശ്യം. ഇന്ന് വിഷയം സംസ്ഥാന സമിതി പരിഗണിക്കാനിരിക്കെയാണു വിഎസിന്റെ നീക്കം. ശശിക്കെതിരായ...

മന്ത്രി മാത്യു ടി തോമസ് രാജി വെച്ചു

തിരുവനന്തപുരം: ജലസേചന മന്ത്രി മാത്യു ടി തോമസ് രാജി വെച്ചു. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കിയത്. വെള്ളിയാഴ്ച ബംഗ്ലരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്. കെ...

ശബരിമല: ബിജെപിയില്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നു

തിരുവനന്തപുരം: ബിജെപിയില്‍ വീണ്ടും ഗ്രൂപ്പ് പോര് ശക്തമാകുന്നു. ശബരിമല സമരത്തിന്റെ പേരിലാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉള്ളവര്‍ രണ്ടു തട്ടില്‍ നില്‍ക്കുന്നത്. നേരത്തെ മെഡിക്കല്‍ കോഴയാരോപണത്തിന് ശേഷം ശമനമുണ്ടായ ബിജെപിയിലെ ഗ്രൂപ് പോരാണ് വീണ്ടും സജീവമാകുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ അറസ്റ്റും കേന്ദ്രമന്ത്രി പൊന്‍...

പിറവത്ത് സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ഗുണ്ടായിസം: സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: ആശുപത്രിയില്‍ കയറി സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ ഗുണ്ടായിസം. പിറവം സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും അറസ്റ്റിന് വഴങ്ങാതെ അക്രമിസംഘം രക്ഷപെട്ട് പോകുകയും ചെയ്തു. സിപിഎം പ്രാദേശിക നേതാവും നഗരസഭാ കൗണ്‍സിലറുമായ അജേഷ്...

ടെലിവിഷനില്‍ പരസ്യം നല്‍കുന്നതില്‍ എല്ലാവരെയും പിന്നിലാക്കി ബിജെപി

ന്യൂഡല്‍ഹി: ടെലിവിഷനില്‍ പരസ്യം നല്‍കുന്നതില്‍ എല്ലാവരെയും പിന്നിലാക്കി ബിജെപി. കോണ്‍ഗ്രസിന് ആദ്യ പത്ത് സ്ഥാനങ്ങളില്‍ പോലൂം ഇടം പിടിച്ചില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ടി.വിക്ക് വ്യാപകമായി പരസ്യം നല്‍കിയത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലി(ബാര്‍ക്)ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കണ്‍സ്യൂമര്‍...

മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നു, തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു, അതുകൊണ്ടാണ് കള്ളക്കേസുകളില്‍ കുടുക്കുന്നുവെന്നും കെ സുരേന്ദ്രന്‍

കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നും അതുകൊണ്ടാണ് തന്നെ കള്ളക്കേസുകളില്‍ കുടുക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.റാന്നി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊട്ടാരക്കര ജയിലില്‍ നിന്നുകൊണ്ടുപോകവേയാണ് സുരേന്ദ്രന്റെ പരാമര്‍ശം. തനിക്കെതിരായ കേസുകള്‍...

കെ.എം. ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: കെ.എം. ഷാജി എം.എല്‍.എയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച ഷാജിക്ക് സഭാനടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നുവെങ്കിലും കോടതിയുടെ വാക്കാലുള്ള പരാമര്‍ശം നടപ്പാക്കാനുള്ള ബാധ്യതയില്ലെന്നാണ് സ്പീക്കറുടെ നിലപാട്. ഇതോടെ 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍...
Advertismentspot_img

Most Popular

G-8R01BE49R7