ടെലിവിഷനില്‍ പരസ്യം നല്‍കുന്നതില്‍ എല്ലാവരെയും പിന്നിലാക്കി ബിജെപി

ന്യൂഡല്‍ഹി: ടെലിവിഷനില്‍ പരസ്യം നല്‍കുന്നതില്‍ എല്ലാവരെയും പിന്നിലാക്കി ബിജെപി. കോണ്‍ഗ്രസിന് ആദ്യ പത്ത് സ്ഥാനങ്ങളില്‍ പോലൂം ഇടം പിടിച്ചില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ടി.വിക്ക് വ്യാപകമായി പരസ്യം നല്‍കിയത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലി(ബാര്‍ക്)ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കണ്‍സ്യൂമര്‍ ഉത്പന്ന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ ലിവറിനെപ്പോലും മറികടന്നാണ് ബിജെപി ഇക്കാര്യത്തില്‍ മുന്നിലെത്തിയത്. എല്ലാ ചാനലുകള്‍ക്കും പരസ്യം നല്‍കുന്നകാര്യത്തില്‍ ബിജെപി ഒന്നാം സ്ഥാനത്താണ്. അതേസമയം കോണ്‍ഗ്രസിന് ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ല.
മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് നവംബര്‍ 10-16 കാലയളവില്‍ ഇത്രയും പരസ്യം ബിജെപി നല്‍കിയത്.
22,099 തവണയാണ് ബിജെപിയുടെ പരസ്യം വിവിധ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്ളിക്സാണ് രണ്ടാം സ്ഥാനത്ത്. നെറ്റ്ഫ്ളിക്സിന്റെ പരസ്യം 12,951 തവണ ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു.
ട്രിവാഗോ(12,795തവണ), സന്തൂര്‍ സാന്റല്‍(11,22 തവണ), ഡെറ്റോള്‍ ലിക്വിഡ് സോപ്പ്(9,487 തവണ), വൈപ്പ്(9,082), കോള്‍ഗേറ്റ് ഡെന്റല്‍ ക്രീം(98,938), ഡെറ്റോള്‍ ടോയ്ലറ്റ് സോപ്പ്(8,633 തവണ), ആമസോണ്‍ പ്രൈം വീഡിയോ(8,031), രൂപ് മന്ത്ര ആയൂര്‍ ഫേസ് ക്രീം(7,962 തവണ) എന്നിങ്ങനെയാണ് വിവിധ പരസ്യങ്ങള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7