ന്യൂഡല്‍ഹി: പതിവിനു വിപരീതമായി മോദി സര്‍ക്കാര്‍ വോട്ട് ഓണ്‍ അക്കൗണ്ടിനു പകരമായി പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന 2019ല്‍ ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുക. 2019ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍.
അതുകൊണ്ടാണ് പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങാന്‍ മന്ത്രിസഭ യോഗ തീരുമാനം. ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തരത്തിലാണ് പദ്ധതി. പൊതു സ്വകാര്യ-പങ്കാളിത്തത്തോടെയാണ് പദ്ധതി.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ വരുന്നത്....
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ട്വിറ്ററിലൂടെയാണ് അമിത് ഷായുടെ വിമര്‍ശം.
റഷ്യയിലെ നിര്‍ബന്ധിത തൊഴില്‍ ക്യാമ്പുകളിലെ (ഗുലാഗ്) തൊഴിലാളികളെപ്പോലെയാണ് പിണറായി അയ്യപ്പ ഭക്തരോട് പെരുമാറുന്നതെന്നും ശബരിമലയിലെ അസൗകര്യങ്ങള്‍ മൂലം ഭക്തര്‍ രാത്രി വിശ്രമിക്കുന്നത്...
തിരുവനന്തപുരം: നിയന്ത്രണം ലംഘിച്ച് ശബരിമലയിലേക്ക് കടക്കാന്‍ ശ്രമിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പുതിയ തന്ത്രവുമായി ബിജെപി രംഗത്ത്. ശബരിമലയില്‍ ഓരോ ദിവസവും ദേശീയ നേതാക്കളടക്കം ഒരോ നേതാക്കളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരടക്കം ശബരിമലയില്‍ എത്തുമെന്നാണ് സൂചന. മാസപൂജക്കും ചിത്തിര...
പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്കുള്ള യാത്രാമധ്യേ പോലീസ് അറസ്റ്റ് ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി.
രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ച സുരേന്ദ്രന്‍ തന്നെ...
തലശ്ശേരി: എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് സി.പി.എം. സംഘം ചുവപ്പ് ചായമടിച്ചുവെന്ന് പരാതി. ബി.ജെ.പി. പ്രവര്‍ത്തകന്‍ ശരത്തിന്റെ അമ്മ എരഞ്ഞോളിപ്പാലം ഷമിത നിവാസില്‍ രജിത(43)യുടെ നേരെയാണ് അക്രമം. സി.പി.എം. പ്രവര്‍ത്തകര്‍ ബലമായി ചായമടിച്ചതായാണ് പരാതി. ഇവരെ ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
എരഞ്ഞോളി പാലത്തിനടുത്ത് ചുവരെഴുത്തിനിടെയാണ്...
കൊച്ചി: ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്കുണ്ടായ മുന്നേറ്റം മുതലെടുക്കാന്‍ ബി.ജെ.പി. ഒരുങ്ങുന്നു. ഹൈന്ദവ സമൂഹത്തില്‍ അനുകൂലമായി ഉണ്ടായിട്ടുള്ള ചായ്വ് കൈയോടെ 'അക്കൗണ്ടി'ലാക്കാനാണ് പാര്‍ട്ടി നീക്കം. ശബരിമല സമരം ശക്തമായി നിലനില്‍ക്കുമ്പോള്‍തന്നെ പാര്‍ട്ടി അംഗത്വ വിതരണവും ഊര്‍ജിതമാക്കാനാണ് തീരുമാനം.
സമരത്തിന്റെ നേതൃത്വം പരസ്യമായി ഏറ്റെടുക്കാതിരിക്കുകയും എന്നാല്‍ അതിന്റെ ഗുണഫലം...