Tag: police

കെവിന്‍ വധം: മുഖ്യപ്രതികളായ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും പോലീസില്‍ കീഴടങ്ങി..

കണ്ണൂര്‍: കെവിന്‍ വധക്കേസില്‍ പ്രധാന പ്രതികളായ നീനുവിന്റെ പിതാവ് ചാക്കോ ജോണും സഹോദരന്‍ ഷാനു ചാക്കോയും പൊലീസില്‍ കീഴടങ്ങി. കണ്ണൂര്‍ കരിക്കോട്ടക്കരി സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. ചാക്കോയും ഷാനുവും ബംഗളൂരുവിലായിരുന്നു ഒളിവില്‍ കഴിഞ്ഞത്. പ്രതികളുടെ പാസ് പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു. ...

നവവരന്റെ കൊലപാതകം: പ്രതിരോധവുമായി ഡിവൈഎഫ്‌ഐ; പ്രതി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന് സ്വരാജ്; രണ്ടുപേരെ സംഘടനയില്‍ നിന്ന് പുറത്താക്കി

കൊച്ചി: പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത സംഭവത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡി.വൈ.എഫ്.ഐയില്‍ നിന്ന് പുറത്താക്കി. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ.യെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന പ്രചരണങ്ങള്‍ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണെന്നും അവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു...

നാണംകെട്ട പൊലീസ് സേവനം വീണ്ടും; മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതു കഴിഞ്ഞ് പരാതി നോക്കാമെന്ന് പൊലീസ്; പ്രതികളില്‍നിന്ന് എസ്‌ഐ പണം കൈപ്പറ്റി ? നടപടി എടുത്തത് സോഷ്യല്‍മീഡിയ ഇടപെടല്‍ മൂലം

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട കോട്ടയം സ്വദേശി കെവിന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. സംഭവത്തില്‍ വീഴ്ചവരുത്തിയ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആയ എംഎസ് ഷിബുവിനേയും എഎസ്.ഐ യേയും സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ കോട്ടയം എസ്.പി മുഹമ്മദ് റഫീഖിനെ...

സദാചാര ഗുണ്ടകളില്‍നിന്നും മുസ്ലിം യുവാവിനെ രക്ഷിച്ച സിഖ് പൊലീസുകാരന്‍, സോഷ്യല്‍ മീഡിയില്‍ വൈറലായി വീഡിയോ

ഉത്തരാഖണ്ഡ്: സദാചാരവാദികള്‍ ചമഞ്ഞെത്തിയവരുടെ ആക്രമണത്തില്‍നിന്നും മുസ്ലിം യുവാവിനെ രക്ഷിച്ച സിഖ് പൊലീസുകാരനാണ് സോഷ്യല്‍ മീഡിയയുടെ ഇപ്പോഴത്തെ ഹീറോ. ഉത്തരാഖണ്ഡിലെ റാംനഗറില്‍ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്നും യുവാവിനെ പൊലീസുകാരന്‍ രക്ഷിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴിയാണ് പുറത്തുവന്നത്. ഹിന്ദുമതത്തില്‍പ്പെട്ട പെണ്‍കുട്ടിക്കൊപ്പം യുവാവ് എത്തിയതാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഗിരിരാജ വില്ലേജിലെ...

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയെ നടുറോഡിലിട്ട് പോലീസ് മര്‍ദ്ദിച്ചു

ജാംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയുടെ കാര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സഞ്ജയ് അഹിര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ സഞ്ജയ് അഹിര്‍ റീവയെ മര്‍ദിച്ചത്. മര്‍ദിച്ച ശേഷം...

യൂണിഫോം ധരിച്ച് കുട്ടികളെ ചോദ്യം ചെയ്യരുത്… പോലീസ് വാഹനത്തില്‍ കയറ്റികൊണ്ടുപോകരുത്; ഡി.ജി.പിയുടെ പുതിയ സര്‍ക്കുലര്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചോദ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു ഡി ജി പി ലോക്‌നാഥ് ബെഹ്റ സര്‍ക്കുലര്‍ അയച്ചു. ചോദ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ കൃത്യമായി സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു...

പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം അട്ടിമറിക്കാന്‍ ശ്രമം; തടി രക്ഷിക്കാന്‍ പൊലീസ് പുതിയ കഥ മെനയുന്നു; സംഭവം ഏപ്രില്‍ 18ന് വൈകീട്ട് ആറുമണിയുടെ ഷോയ്ക്ക്

മലപ്പുറ: എടപ്പാളില്‍ തീയേറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറുന്നു. പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നു സ്ഥാപിക്കാനും നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ രണ്ടുദിവസംമുന്‍പ് പോലീസിന് നേരിട്ട് കൈമാറുകയായിരുന്നെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ പൊലീസിന്റെ ശ്രമം. ഇങ്ങനെ നിര്‍ബന്ധപൂര്‍വം പോലീസ് എഴുതിവാങ്ങുകയും ചെയ്തു. നില്‍ക്കക്കള്ളിയില്ലാതായ...

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഡിവൈഡറില്‍ തട്ടി മറിഞ്ഞു

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം മലപ്പുറം കുന്നുമ്മല്‍ ജംക്ഷനില്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പിന്നില്‍നിന്നു കുന്നുമ്മലിലേക്കു കയറുന്ന ഭാഗത്തെ വളവില്‍ ജീപ്പ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. രാത്രി 9.45നാണ് സംഭവം. കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിലെ ജീപ്പാണു മറിഞ്ഞത്. ജീപ്പിലുണ്ടായിരുന്ന...
Advertismentspot_img

Most Popular

G-8R01BE49R7