മുബൈ: റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ കടന്നുപിടിച്ച് പോലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത്. ബുധനാഴ്ച രാത്രി മുംബൈ കല്യാണ്‍ സ്റ്റേഷനിലാണ് സംഭവം നടന്നത്. ട്രെയിന്‍ കാത്തിരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് തൊട്ടടുത്തിരിക്കുകയായിരുന്ന രാജേഷ് ജഹാംഗിര്‍ എന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അപമര്യാദയായി പെരുമാറിയത്.
മദ്യലഹരിയിലായിരുന്ന ഇയാള്‍ യുവതിയുടെ പിറകില്‍ കൈകൊണ്ട് തലോടുകയായിരുന്നു. യുവതിയോടൊപ്പം ഉണ്ടായിരുന്ന സ്ത്രീ ബഹളം വച്ചതോടെ മറ്റുള്ള യാത്രക്കാര്‍ ഇടപെട്ടു. ഡ്യൂട്ടി സമയത്തായിരുന്നു മദ്യപിച്ചുകൊണ്ടുള്ള രാജേഷിന്റെ ലൈംഗിക അതിക്രമം.
വീഡിയോ ശ്രദ്ധയില്‍പെട്ടയുടന്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തതായി റെയില്‍വേ ഡിവിഷണല്‍ കമ്മിഷണര്‍ സച്ചിന്‍ ഭലോഡ് പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്ക്കായി റെയില്‍വേ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതിനിടെയാണ് സുരക്ഷ നല്‍കേണ്ട ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നു തന്നെ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത്.