Tag: pinarayi

മെഡിക്കല്‍ പ്രവേശനത്തില്‍ കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് പിണറായി, ബില്‍ ഗവര്‍ണര്‍ക്ക് അയച്ചു

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍നിര്‍ത്തി നിയമസഭ ഒറ്റക്കെട്ടായാണ് ബില്‍ പാസാക്കിയതെന്നും...

തോല്‍ക്കാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി…പിണറായെ ട്രോളന്‍ വന്ന് വീണ്ടും പണികിട്ടി കെ.സുരേന്ദ്രന്‍

കൊച്ചി: എന്നും ട്രോളന്‍മാരുടെ ഇഷ്ട താരമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ട്രോളന്‍മാരുടെ ആക്രമണത്തില്‍ ഉള്ളി സുര എന്ന് പേര് വളരെ പോപ്പുലര്‍ ആയത് ഒന്നും ഒരു പഴങ്കഥയല്ല.എന്നാല്‍ ഈ കാര്യത്തില്‍ ട്രോളര്‍മാരെ വെറുതെ കുറ്റം പറയണ്ട എന്നുള്ളതാണ് സത്യം.കാരണം പുതിയ മണ്ടത്തരം...

ചെങ്ങന്നൂരില്‍ പാടുപെടും….സര്‍ക്കാരിനെതിരെ പുതിയ യുദ്ധവുമായി കെ.സി.ബിസി…..

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയത്തില്‍ പുതിയ പോര്‍മുഖം തുറന്ന് കെ.സി.ബിസി മദ്യവിരുദ്ധസമിതി. മദ്യനയത്തിനെതിരെ വോട്ടവകാശം വിനിയോഗിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കണ്‍വെന്‍ഷന്‍. ചെങ്ങനൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയശേഷമായിരിക്കും കണ്‍വെന്‍ഷന്‍ നടത്തുക. സര്‍ക്കാരിന്റെ മദ്യനയത്തില്‍ കടുത്ത വിമര്‍ശനവുമായി കത്തോലിക്കാ സഭ നേരത്തെ രംഗത്ത് വന്നിരുന്നു. ത്രീസ്റ്റാര്‍ ബാറുകളും...

ഊതിപ്പെരുപ്പിച്ച മോദി മാജിക്കിന് അന്ത്യം,ബാലറ്റിലൂടെ ജനം അര്‍ഹമായ ശിക്ഷ നല്‍കിയെന്ന് പിണറായി

തിരുവന്തപുരം: ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊതിപ്പെരുപ്പിച്ച മോദി മാജിക്കിന് അന്ത്യമായെന്ന സൂചനയാണ് തെരഞ്ഞടുപ്പ് ഫലം വ്യക്തമാക്കുന്നതായി പിണറായി ട്വിറ്ററില്‍ കുറിച്ചു. ഇത്രനാളും മോഹനവാഗ്ദാനങ്ങള്‍ നല്‍കി മോദിസര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയായിരുന്നു. ഇതിന് ജനം ബാലറ്റിലൂടെ അര്‍ഹമായ ശിക്ഷ നല്‍കിയെന്നും...

നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വേതനം നല്‍കാനാവില്ല; നഴ്സുമാരുടെ ശമ്പള കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ആശുപത്രി മാനേജ്മെന്റുകള്‍

കൊച്ചി: നഴ്സുമാരുടെ ശമ്പള കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ആശുപത്രി മാനേജ്മെന്റുകള്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മിനിമം വേതനം നല്‍കാനാവില്ല. സര്‍ക്കാര്‍ നിലപാടിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപിച്ച അടിസ്ഥാന ശമ്പളം സ്വീകാര്യമല്ലെന്നും മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചു. നേരത്തെ,...

കൊടികുത്തല്‍ പരാമര്‍ശം; പിണറായിക്ക് കാനത്തിന്റെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രന്‍. എഐവൈഎഫ് കൊടി കണ്ടിടത്തെല്ലാം കൊണ്ട് കുത്തുകയാണെന്ന് പിണറായി വിമര്‍ശിച്ചിരുന്നു. കൊടി കുത്തരുതെന്ന നിലപാട് എല്ലാ കൊടികള്‍ക്കും ബാധകമാണെങ്കില്‍ സിപിഐ അത് അംഗീകരിക്കുമെന്ന് കാനം പറഞ്ഞു. എഐവൈഎഫ് കൊടി കുത്തിയതു കൊണ്ടാണ് പ്രവാസി ആത്മഹത്യ ചെയ്തതെങ്കില്‍...

ത്രിപുര വിജയം; ബിജെപിക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ത്രിപുരയില്‍ ബി.ജെ.പി നേടിയ വിജയം ഇടതുപക്ഷത്തിന് മാത്രമല്ല രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഭരണം ഉപയോഗിച്ചും വന്‍തോതില്‍ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചുമാണ് ബിജെപി ത്രിപുരയില്‍ വിജയം നേടിയതെന്നും മുഖ്യമന്ത്രി ഫെയ്‌സബുക്ക് കുറിപ്പില്‍ പറയുന്നു. ദേശീയതയുടെ പേരില്‍ വിയോജിപ്പുകളും...

ബി.ജെ.പിക്കെതിരായ സമരത്തില്‍ കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാനാകില്ല, മുന്‍കാല അനുഭവം അതാണെന്ന് പിണറായി

മലപ്പുറം: ബി.ജെ.പിക്കെതിരായ സമരത്തില്‍ ഇടതുപക്ഷത്തിന് കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തു നടക്കുന്ന സി.പി.ഐ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷവും ജനാധിപത്യവാദികളും കോണ്‍ഗ്രസ്സിനെ കൈവിട്ട അവസ്ഥയാണിന്ന്. ബി.ജെ.പിയെ വളര്‍ത്തിയത് കോണ്‍ഗ്രസ്സിന്റെ നയങ്ങളാണ്. കോണ്‍ഗ്രസ്സിനൊപ്പം എന്ന സഖ്യം കഴിയില്ല. കാരണം മുന്‍കാല അനുഭവങ്ങളും അതാണ്...
Advertismentspot_img

Most Popular

G-8R01BE49R7