Tag: pinarayi

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പ്രധാനമന്ത്രിയുടെ പൂര്‍ണ പിന്തുണ

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണ പിന്തുണ അറിയിച്ചു. പ്രളയത്തിനു ശേഷമുളള സാഹചര്യം പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചു. കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും നല്‍കിയ നിര്‍ലോപമായ പിന്തുണക്ക് പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. പ്രളയക്കെടുതികളുടെ ഏകദേശ ചിത്രം പ്രധാനമന്ത്രിക്ക് അറിയാവുന്നതാണ്. 481...

പിണറായി വീണ്ടും ഡല്‍ഹിക്ക്; ചൊവ്വാഴ്ച മോദിയുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണു കൂടിക്കാഴ്ചയ്ക്കു സമയം നല്‍കിയിട്ടുള്ളത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെയും പിണറായി സന്ദര്‍ശിക്കും. തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹിക്കു പോകുന്ന മുഖ്യമന്ത്രി, ബുധനാഴ്ച...

ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി അമേരിക്കയില്‍നിന്ന് തിരിച്ചെത്തി

തിരുവനന്തപുരം: ചികിത്സയ്ക്കായി മൂന്നാഴ്ച മുമ്പ് അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി 10 മണിയോടെ ഓഫീസിലും എത്തി. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. നേരത്തെ ആഗസ്റ്റ് 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും...

അന്ന് ‘രാജ്യദ്രോഹി’; ഇന്ന് ഉപദേഷ്ടാവ്; രമണ്‍ ശ്രീവാസ്തവയെ കുറിച്ച് പിണറായിയുടെ പ്രസംഗം ഉയര്‍ന്നു വരുന്നു

ചാരക്കേസില്‍ നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതോടെ പല രാഷ്ട്രീയക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും മുന്‍കാല നിലപാടുകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിനൊപ്പം പിണറായിയുടെ പഴയ നിയമസഭാപ്രസംഗവും ശ്രദ്ധേയമാകുന്നു. ചാരക്കേസ് സംബന്ധിച്ച നിയമസഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍, അന്ന് ഐജിയായിരുന്ന രമണ്‍...

മുഖ്യമന്ത്രി 24 മടങ്ങി എത്തിയേക്കും; മന്ത്രിസഭ ഇന്നും ചേരില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയില്‍ ആയതിനാല്‍ ഈയാഴ്ചത്തെ പതിവു മന്ത്രിസഭായോഗം ഇന്നും ചേരില്ല. രണ്ടാഴ്ചയായി മന്ത്രിസഭ ചേരാത്തതിനാല്‍, പ്രളയശേഷമുള്ള നവകേരള നിര്‍മിതി അടക്കം ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും തീരുമാനം നീളും. അതേസമയം അമേരിക്കയിലെ മേയോ ക്ലിനിക്കില്‍ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്കു...

മുഖ്യമന്ത്രി ചുമതല നല്‍കാതിരുന്നത് മന്ത്രിമാരെ വിശ്വാസമില്ലാഞ്ഞിട്ടോ..?

കണ്ണൂര്‍: മുഖ്യമന്ത്രി 20 ദിവസത്തേക്കു വിദേശത്തേക്കു പോയപ്പോള്‍ മറ്റാര്‍ക്കും ചുമതല നല്‍കാത്തതു മന്ത്രിമാരില്‍ വിശ്വാസമില്ലഞ്ഞിട്ടാണോ എന്ന് സംശയമുണ്ടെന്നു കെ.സി. ജോസഫ് എംഎല്‍എ. തെറ്റായ കീഴ്‌വഴക്കമാണു മുഖ്യമന്ത്രിയും സിപിഎമ്മും സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാര്‍ 1996ലും ഉമ്മന്‍ ചാണ്ടി 2006ലും വിദേശത്തു പോയപ്പോള്‍ പകരം മന്ത്രിമാര്‍ക്കു...

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുക ജയരാജനല്ല

തിരുവനന്തപുരം: ചികിത്സയ്ക്കുവേണ്ടി പിണറായി വിജയന്‍ അമേരിക്കയിലേക്കു പോയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ചുമതല മന്ത്രിമാര്‍ക്കാര്‍ക്കും കൈമാറിയിട്ടില്ലെന്നു മന്ത്രി ഇ.പി. ജയരാജന്‍. സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെട്ട കാലമാണിത്. പിണറായിയുടെ അസാന്നിധ്യം ഉണ്ടെങ്കിലും അദ്ദേഹം തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കും. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ഇതുവരെ എങ്ങനയെയായിരുന്നോ...

അനുവദിച്ച അരി സൗജന്യമാക്കണം; പണം വെട്ടിക്കുറയ്ക്കരുത്; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായകമായി അധികം അനുവദിച്ച 89,540 ടണ്‍ അരി സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് അരിവില എന്‍ഡിആര്‍എഫില്‍ നിന്നു വെട്ടിക്കുറയ്ക്കരുതെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രളയബാധിതരായ കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാന്‍ 1.18 ലക്ഷം ടണ്‍...
Advertismentspot_img

Most Popular

G-8R01BE49R7