Tag: pinarayi

നാല് കാശിനു വേണ്ടി വര്‍ഗീയതയുമായി കൂട്ടുപിടിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകും: പിണറായി വിജയന്‍

തൃശ്ശൂര്‍: നാലു കാശിനും കുറച്ചു വോട്ടിനും വേണ്ടി ഏത് വര്‍ഗീയതയുമായും സമരസപ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലക്കുടിയിലെ ഇടതു സ്ഥാനാര്‍ഥിക്കുവേണ്ടി സംഘടിപ്പിച്ച പ്രാചരണ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇതിന്റെ ഫലമായി മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോകുമെന്നും പിണറായി വിമര്‍ശിച്ചു. പ്രബലമായി...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരേ പിണറായി വിജയന്‍

തിരുവനന്തപുരം: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം ഇടതുപക്ഷത്തിനെതിരേയുള്ള മത്സരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്താനാര്‍ഥിത്വത്തെ നേരിടാനുള്ള കരുത്ത് കേരളത്തിലെ ഇടത് ജനാധിപത്യ മുന്നണിക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 'അമേഠിയില്‍ എംപിയായി തുടരുകയും, വയനാട്ടില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമോ എന്ന് മത്സരിച്ചു കൊണ്ട് പരിശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ഇക്കാര്യത്തില്‍...

വി.എസ്. അല്ല..!!! എല്‍ഡിഎഫിന്റെ പ്രചാരണ ചുമതല ഏറ്റെടുത്ത് പിണറായി വിജയന്‍; 140 മണ്ഡലങ്ങളിലും നേരിട്ടെത്തും

തിരുവനന്തപുരം: ഇടത് മുന്നണിയുടെ പ്രചാരണ ചുതല ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. 140 നിയമസഭാ മണ്ഡലം കമ്മിറ്റികളിലും നേരിട്ടെത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഇറക്കി ജനങ്ങളെ ആകര്‍ഷിക്കുന്നതാണ് ഇടതുപക്ഷത്തിന്റെ സ്ഥിരം പരിപാടിയെന്ന്...

ജോലിയെടുക്കാത്തവര്‍ക്ക്‌ എട്ടിന്റെപണി കൊടുത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: ജോലി ചെയ്യാതെ കറങ്ങി നടക്കുന്നവര്‍ക്ക് പണി കൊടുക്കാനുള്ള നീക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യാതെ കറങ്ങി നടക്കുന്നവരെ പുനര്‍വിന്യസിക്കാനും തസ്തികകള്‍ ക്രമീകരിക്കാനും സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. ഇടതുപക്ഷ സംഘടനകളുടെ എതിര്‍പ്പ് മറികടന്നാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി...

കര്‍ഷകര്‍ക്ക് ആശ്വാസ നടപടിയുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക കടശ്വാസ വായ്പാ പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കര്‍ഷകര്‍ എടുത്ത വായ്പകളിന്‍മേലുള്ള ജപ്തി നടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വര്‍ഷം ഡിസംബര്‍...

കോടിക്കണക്കിന് രൂപ ചെലവാക്കി ആഘോഷ പരിപാടികള്‍; പിണറായി സര്‍ക്കാരിനെതിരേ പ്രതിഷേധം

കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത് കോടിക്കണക്കിന് രൂപ ചെലവിട്ട് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്ന പിണറായി സര്‍ക്കാരിനെതിരേ പ്രതിഷേധം ഉയരുന്നു. രണ്ടുമാസത്തിനിടെ ഏഴ് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ആയിരം ദിനാഘോഷത്തില്‍ കോടികളാണ് ചെലവഴിച്ചത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ...

സ്വാഗത പ്രസംഗം നീണ്ടു; മുഖ്യമന്ത്രി പ്രസംഗിക്കാതെ വേദി വിട്ടു

കൊല്ലം: സ്വാഗത പ്രസംഗം നീണ്ടതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാതെ വേദി വിട്ടു. പിന്നീട് കൊല്ലത്ത് നടന്ന അഞ്ച് ഉദ്ഘാടന പരിപാടികളിലും മുഖ്യമന്ത്രി സംസാരിച്ചില്ല. തുടര്‍ച്ചയായ പരിപാടികള്‍ കാരണം സംസാരിക്കാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് പ്രസംഗം ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കൊല്ലം ജില്ലാ ആശുപത്രിയിലെ വിവിധ...

മാധ്യമങ്ങളുടെ നാക്കിന്‍ തുമ്പത്തോ പേനത്തുമ്പിലോ അല്ല, ജനങ്ങളുടെ ഹൃദയത്തിലാണ് പ്രസ്ഥാനത്തിന്റെ സ്ഥാനമെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ അത് മാധ്യമങ്ങള്‍ കാര്യമാക്കാത്ത സ്ഥിതിയാണെന്നും മാധ്യമങ്ങള്‍ അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധം വച്ചു പുലര്‍ത്തുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇടത്പക്ഷത്തിന്റെ ഭാഗമായി നില്‍ക്കുന്ന ആളുകള്‍ കൊലചെയ്യപ്പെട്ടാല്‍ അത് വലിയ കാര്യമായി കാണേണ്ടതില്ല...
Advertismentspot_img

Most Popular

G-8R01BE49R7