Tag: pinarayi

എസ്ഡിപിഐയെ പറയുമ്പോള്‍ പ്രതിപക്ഷത്തിന് പൊള്ളുന്നതെന്തെന്ന് മുഖ്യമന്ത്രി

പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനെച്ചൊല്ലി സഭയില്‍ ഭരണ പ്രതിപക്ഷ ബഹളം. നിയമാനുസൃതം പ്രതിഷേധിച്ച ആര്‍ക്കുമെതിരെ സംസ്ഥാനത്ത് കേസെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകള്‍ സമരങ്ങളില്‍ നുഴഞ്ഞു കയറി പ്രതിഷേധങ്ങളെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നുവെന്ന് അരോപിച്ചു. ഇതിനെതിരെ...

ഭീതി പരത്തരുത്; ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരും ഭീതി പരത്തരുതെന്നും ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യവകുപ്പ് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ വൈറസ് ബാധയില്‍ സ്ഥിരീകരണമുണ്ടായത് വളരെ ദൗര്‍ഭാഗ്യകരമാണ്....

സംശയിക്കേണ്ട, ഇത് ഇരട്ടച്ചങ്ക് തന്നെ…!!

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്തില്ലെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് ഗവര്‍ണറോടുള്ള വെല്ലുവിളിയല്ല. പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും സംസ്ഥാനത്തെ പ്രതിഷേധങ്ങളും സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം...

നേപ്പാളില്‍ മലയാളികളുടെ മരണം; മുഖ്യമന്ത്രി വീണ്ടും കേന്ദ്രത്തിന് കത്തെഴുതി

തിരുവനന്തപുരം: നേപ്പാളില്‍ എട്ട് മലയാളികള്‍ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ച് മരിച്ചതില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് വീണ്ടും കത്തയച്ചു. കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നേപ്പാള്‍ സര്‍ക്കാരില്‍ നിന്നു ലഭിക്കുന്നതിന് കേന്ദ്രം ഇടപെടണമെന്നു മുഖ്യമന്ത്രി പിണറായി...

കേരളം പുരോഗമിക്കുന്നു; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രിയും...

മുഖ്യമന്ത്രി നിയമലംഘനം നടത്തി; അല്ലെങ്കില്‍ അദ്ദേഹം വ്യക്തമാക്കട്ടെ; ഗവര്‍ണര്‍

സര്‍ക്കാരുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 'ഞാനല്ല, ഭരണഘടനയും രാജ്യത്തെ നിയമങ്ങളുമാണ് പ്രധാനം. ഭരണഘടനയും നിയമവും ഉയര്‍ത്തിപ്പിടിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ നിയമമാണ് പറയുന്നത്. ഗവര്‍ണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതില്‍ നിയമ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കില്‍ അക്കാര്യം നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം...

പിണറായി വിജയനെ കുറ്റപ്പെടുത്തി സി.പി.ഐ

ഉദ്ഘാടന പ്രസംഗത്തിൽ സി അച്യുതമേനോന്റെ പേര് പരാമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസ്മരിച്ചുവെന്ന് ആരും കരുതില്ലെന്നും മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂർവമായ തമസ്കരണമാണെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും മുഖപ്രസംഗം പറയുന്നു. ചരിത്രത്തോടു സത്യസന്ധത തെല്ലും പുലർത്താതെ, ചരിത്രത്തെ വളച്ചൊടിക്കുകയും...

വീട് പൊളിഞ്ഞു പോയാല്‍ ബഹുമാനപ്പെട്ട സര്‍ സഹായിക്കുമോ?’മുഖ്യമന്ത്രിയോട് കുരുന്നുകൾ

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ തങ്ങളുടെ വീടും പൊളിഞ്ഞുപോകുമെന്ന ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രിക്ക് കുരുന്നുകളുടെ കത്ത്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് 12 ദിവസങ്ങള്‍ മാത്രം അവ ശേഷിക്കെയാണ് സമീപ വീടുകളിലെ കുട്ടികള്‍ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരിക്കുന്നത്. മരടില്‍ ജനുവരി 11ന് തകര്‍ക്കാന്‍ പോകുന്ന ആല്‍ഫ...
Advertismentspot_img

Most Popular

G-8R01BE49R7