Tag: pinarayi

‘അല്‍പ്പം ഉല്ലാസമൊക്കെ വേണ്ട…’ കേരളത്തില്‍ പബ്ബുകള്‍ തുടങ്ങുന്നതിനെ കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. 'നാം മുന്നോട്ട്' പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി പബ്ബുകളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍...

ഇരട്ടക്കൊലപാതകത്തില്‍ സിബിഐ വരാതിരിക്കാന്‍ സുപ്രീം കോടതി അഭിഭാഷകനെ ഇറക്കി പിണറായി സര്‍ക്കാര്‍; ലക്ഷങ്ങള്‍ പ്രതിഫലം

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനെ കൊണ്ടുവന്നു. കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ ഹാജരാകാന്‍ മുന്‍ സോളിസിറ്റര്‍ രഞ്ജിത്ത് കുമാറാണ് എത്തിയത്. ഇദ്ദേഹത്തിന് 25 ലക്ഷമാണ്...

വാളയാര്‍ കേസ്: പുനരന്വേഷണമോ, സിബിഐ അന്വേഷണമോ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ പുനരന്വേഷണമോ സിബിഐ അന്വേഷണമോ ഏതാണ് വേണ്ടതെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ മനുഷ്യത്വപരമായ സമീപനമുണ്ടാകും. സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന്...

പിണറായിയുടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തെ കുറിച്ച് സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. മുഖ്യമന്ത്രി ഗുരുവായൂരില്‍ പോയതിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനത്തെ പാലാ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ് സ്വാമി...

ഏത് ഉന്നതനായാലും നിയമത്തിന് മുന്നില്‍ തുല്യരാണെന്ന് മുഖ്യമന്ത്രി

തൃശ്ശൂര്‍: ഏത് ഉന്നതനായാലും നിയമത്തിന് മുന്നില്‍ തുല്യരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും സ്ഥാനമോ പദവിയോ പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പോലീസ് ബറ്റാലിയന്‍ രണ്ടാം ബാച്ചിന്റെ പാസിങ് ഔട്ട്...

40,000 നഴ്‌സുമാരെ വേണമെന്ന് നെതര്‍ലാന്‍സ്; കേരളത്തില്‍നിന്ന് നല്‍കുമെന്ന് ഉറപ്പുനല്‍കി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നഴ്സുമാരുടെ ക്ഷാമം നേരിടുന്ന നെതര്‍ലന്‍ഡ്സിന് കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ സേവനം ഉറപ്പുനല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് സ്ഥാപനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെതര്‍ലന്‍ഡ്സില്‍ വലിയ തോതില്‍ നഴ്സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും...

പിണറായി സര്‍ക്കാരിനെതിരേ അഴിമതി ആരോപണം

തിരുവനന്തപുരം: തദ്ദേശ, ആരോഗ്യ വകുപ്പുകള്‍ക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ച് വി.ഡി സതീശന്‍ എംഎല്‍എ. അമൃത് പദ്ധതിയിലും ബ്ലഡ് പ്ലാസ്മ വില്‍പ്പന കരാറിലും അഴിമതിയെന്നായിരുന്നു നിയമസഭയില്‍ എംഎല്‍എയുടെ ആരോപണം. നഗരവികസനത്തിനായുള്ള കേന്ദ്ര പദ്ധതിയായ അമൃതിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് മുന്‍ പരിചയമില്ലാത്ത കമ്പനിക്കെന്ന് സതീശന്‍...

മുഖ്യമന്ത്രിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വില: ചെന്നിത്തല

തിരുവനന്തപുരം: പീരുമേട്ടിലെ കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ കുറ്റക്കാരാണെങ്കില്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ആരേയും സംരക്ഷിക്കില്ല. കസ്റ്റഡി മരണത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. പ്രാഥമികമായ അന്വേഷണത്തിന് ശേഷമേ എന്തെങ്കിലും നിഗമനത്തില്‍ എത്താനാകൂ. ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ പോലീസ് സര്‍വീസില്‍ നിന്ന് ഉണ്ടാകില്ലെന്ന്...
Advertismentspot_img

Most Popular

G-8R01BE49R7