തിരുവനന്തപുരം: ഹിന്ദു ദിനപ്രത്രത്തിന് അഭിമുഖ നൽകുന്നതിനിടെ പിആർ ഏജൻസി അടുത്ത് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഒരു പിആർ എജൻസിയെയും ഞാനോ, സർക്കാരോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി പണം മുടക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തിനിടെ രണ്ടാമത്തെയാൾ എത്തിയിരുന്നു. അത് പിആർ ഏജൻസിയാണെന്ന് അറിയില്ലായിരുന്നു....
തൃശൂർ: വെളിപ്പെടുത്തലുകള്‍ക്കും വിവാദങ്ങള്‍ക്കുമിടെ പി വി അന്‍വറിന് പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ ചിലരെ വല്ലാതെ പൊക്കിക്കാണിക്കുന്ന അവസ്ഥ ഈയടുത്തുണ്ടായെന്നും ഇതിനൊക്കെ ആയുസ് തീരെ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നാടിന്റെ താത്പര്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ പ്രത്യേക താത്പര്യക്കാര്‍ ഉണ്ടാകാം....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാകും സന്ദര്‍ശനം. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കുമാണ് സന്ദര്‍ശനം.
വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി അവിടുത്തെ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ...
സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ മറുപടിയായി വിഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ്. സ്വപ്ന ക്ലിഫ് ഹൗസിൽ ഔദ്യോഗിക കാര്യത്തിന് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിക്കുന്ന വിഡിയോയാണ് പുറത്തുവിട്ടത്. 2020 ഒക്ടോബർ 13നു നടന്ന വാർത്താസമ്മേളനത്തിന്റെ വിഡിയോയാണ് പുറത്തുവിട്ടത്....
കണ്ണൂരിൽനിന്നു പുറപ്പെട്ട വിമാനത്തിൽ കയറിപ്പറ്റിയ യൂത്ത് കോൺഗ്രസുകാരെ വിലക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി തന്നെ നിർദേശിച്ചതായി വിവരം. സംശയകരമായ നിലയിൽ ടിക്കറ്റെടുത്ത് 3 പേർ കയറിയ കാര്യം വിമാനത്താവള അധികൃതരും സുരക്ഷാ ചുമതല ഉള്ളവരും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്തു ചെയ്യണമെന്നു ചോദിക്കുകയും ചെയ്തു.
എന്നാൽ ആർസിസിയിൽ പോകാനായി...
മുഖ്യമന്ത്രി കണ്ണൂരിലെ താമസം ഗസ്റ്റ് ഹൗസിലാക്കി. സുരക്ഷ കണക്കിലെടുത്ത് പൊലീസിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. പിണറായിയിലെ വീട്ടില്‍ രാത്രി താമസിക്കാനായിരുന്നു നേരത്തെ തീരുമാനം. അതേസമയം, കണ്ണൂരിൽ നാളത്തെ മുഖ്യമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി പൊലീസ്.
പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും പൊലീസ് ഏർപ്പെടുത്തി....
കുന്നംകുളത്ത് മുഖ്യമന്ത്രിക്ക് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി വീശി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. ഇടവഴിയില്‍ മറഞ്ഞുനിന്ന ബിജെപി പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. നാലുപേരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി.
മലപ്പുറം തവനൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തർ പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡ്...