സ്വപ്ന ക്ലിഫ് ഹൗസിൽ എത്തിയത് ഔദ്യോഗിക കാര്യത്തിന്; വീഡിയോ സഹിതം പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ മറുപടിയായി വിഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ്. സ്വപ്ന ക്ലിഫ് ഹൗസിൽ ഔദ്യോഗിക കാര്യത്തിന് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിക്കുന്ന വിഡിയോയാണ് പുറത്തുവിട്ടത്. 2020 ഒക്ടോബർ 13നു നടന്ന വാർത്താസമ്മേളനത്തിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.

കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് അവർ അന്നു വന്നതെന്നും ആ നിലയ്ക്കാണ് അവരെ പരിചയമെന്നു നേരത്തെ പറഞ്ഞിട്ടുണ്ടെന്നുമാണ് 2020 ഒക്ടോബർ 13നു നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറയുന്നത്. കോൺസുലേറ്റ് ജനറൽ വരുന്ന സമയത്തൊക്കെ ഇവർ ഉണ്ടാകുമെന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നൽകുന്നത് വിഡിയോയിലുണ്ട്.

തന്നെ അറിയില്ലെന്നു മുഖ്യമന്ത്രി മുൻപു പറഞ്ഞത് കള്ളമാണെന്ന് സ്വപ്ന സുരേഷ് ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, മകൻ എന്നിവർക്കൊപ്പം ഒരുപാടു കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനമെടുത്തിട്ടുണ്ട്. അതെല്ലാം അദ്ദേഹം ഇപ്പോൾ മറന്നു പോയെങ്കിൽ അവസരം വരുമ്പോൾ എല്ലാം ഓർമിപ്പിക്കാമെന്നും സ്വപ്ന പറഞ്ഞു. കസ്റ്റംസ് കേസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസിലും ക്രിമിനൽ നടപടിക്രമ പ്രകാരം കോടതിയിൽ നൽകിയ രഹസ്യമൊഴി മുതിർന്ന സിപിഎം നേതാവു ചോർത്തിയെന്ന ആരോപണവും സ്വപ്ന ഉന്നയിച്ചു.

strong>

വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങി

Similar Articles

Comments

Advertisment

Most Popular

തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം; ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ ഓസ്ട്രേലിയ 1–0 വിജയിച്ചു

ദോഹ: കരുത്തൻമാരായ ഡെൻമാർക്കിനോടു സമനില വഴങ്ങിയതിനു പിന്നാലെ വിജയം തേടിയിറങ്ങിയ തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം. ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ വിജയം ഓസ്ട്രേലിയയ്ക്ക് ഒപ്പം. (1–0) നായിരുന്നു ഓസ്‌‌ട്രേലിയൻ വിജയം. 23–ാം മിനിറ്റിൽ...

മന്ത്രി ആർ. ബിന്ദുവിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതിതേടി അറ്റോർണി ജനറലിന് അപേക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്ക് ഒപ്പം സുപ്രീം കോടതി നിൽക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിക്കാണ് ബിജെപിയുടെ...

ബ്രൂസ് ലീയുടെ മരണ കാരണം അമിതമായി വെള്ളം കുടിച്ചത് ;പുതിയ കണ്ടെത്തൽ

ചൈനീസ് ആയോധനകലയ്ക്ക് ഹോളിവുഡിൽ പ്രചാരം നേടിക്കൊടുക്കുകയും ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത സൂപ്പർതാരമാണ് ബ്രൂസ് ലീ. 1973 ജൂലൈയിൽ 32ാം വയസ്സിൽ തലച്ചോറിലുണ്ടായ നീർവീക്കമായ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണമെന്നാണ്...