മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ പൊലീസ് തടഞ്ഞു; ‘നീയൊക്കെ തെണ്ടാൻ പോ’​ എന്ന് കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട്

തിരുവനന്തപുരം: യു.ഡി.എഫ്. സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ ആളറിയാതെ പൊലീസ് തടഞ്ഞു. സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിടാൻ ഇടപെട്ട് മാധ്യമപ്രവർത്തകർ. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തനെയാണ് പൊലീസുകാർ സെക്രട്ടേറിയേറ്റിന് മുന്നിൽ തടഞ്ഞത്. എന്നാൽ തന്നെ കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് ‘നീയൊക്കെ തെണ്ടാൻ പോ’ എന്നായിരുന്നു ദത്തൻ പ്രതികരിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്സ് കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു സംഭവം.

യുഡിഎഫിന്റെ ഉപരോധത്തിന് ഇടയിൽ സെക്രട്ടേറിയേറ്റിലേക്ക് എത്തിയ ഇദ്ദേഹത്തിന് പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ കാത്ത് നിൽക്കേണ്ടി വന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും കടത്തിവിടണമെന്നും മാധ്യമപ്രവർത്തകർ പൊലീസിനോട് ആവശ്യപ്പെട്ടു. അമളി മനസിലായ മുതിർന്ന പൊലീസുകാർ ഉടൻ തന്നെ ഇടപെട്ട് ദത്തനെ കടത്തിവിട്ടത്. സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് ഇടയിൽ നിന്നാണ് ദത്തനെ അദ്ദേഹത്തെ കടത്തിവിട്ടത്.

എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് നീയൊക്കെ തെണ്ടാൻ പോ എന്ന് ക്ഷുഭിതനായി ദത്തൻ മറുപടി പറഞ്ഞത്. പിന്നീട് ഇദ്ദേഹം സെക്രട്ടേറിയേറ്റിലേക്ക് നടന്നുപോയി. എന്നാൽ ദത്തന് ശേഷം വന്ന സെക്രട്ടേറിയേറ്റ് ജീവനക്കാർ ആരെയും അകത്തേക്ക് കടത്തിവിട്ടില്ല. പിന്നീട് ഇവിടേക്ക് വന്ന യുഡിഎഫ് പ്രവർത്തകർ ഇവിടെയും ഉപരോധം തീർത്തു.

അഞ്ച് മണിക്കൂർ പിന്നിട്ട ഉപരോധ സമരത്തിൽ ജനം വലഞ്ഞു. തിരുവനന്തപുരം നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. എംസി റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. പാളയം – കിഴക്കേക്കോട്ട റൂട്ടിൽ വാഹനങ്ങൾ പോകുന്നില്ല. എം ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷൻ, തമ്പാനൂർ എന്നീ ഭാഗങ്ങളിൽ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7