Tag: palakkad

അടിയൊഴുക്കുകള്‍ നിര്‍ണായകം; കൈവിടുമോ പാലക്കാട്..? ആശങ്കയോടെ എല്‍ഡിഎഫ്

പാലക്കാട്: അനുദിനം വര്‍ധിക്കുന്ന വേനല്‍ ചൂടില്‍ പാലക്കാട്ട് തെരഞ്ഞെടുപ്പ് ചൂടും ഓരോ ദിവസവും കൂടി വരികയാണ്. ഇടതുകോട്ട എന്ന പല്ലവിയില്‍നിന്ന് മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കനത്ത വെല്ലുവിളി ഉയര്‍ത്തി സ്ഥാനാര്‍ഥികള്‍ പ്രചാരണത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണ് പാലക്കാടിനുള്ളത്. സിറ്റിങ് എം.പി...

പാലക്കാട്ട് ‘ക്ലാസ്‌മേറ്റ്‌സ്’ പോരാട്ടം; ഇരുവരും ഒരേ നാട്ടുകാരും..!!! ചങ്കിടിപ്പോടെ ഇടതുപക്ഷം

കനത്ത ചൂടില്‍ പാലക്കാടന്‍ കാറ്റ് ആഞ്ഞുവീശുകയാണ്. എന്നാല്‍ ഇതൊന്നും പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ തെല്ലും ബാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. തീപാറുന്ന പ്രചാരണവുമായി സ്ഥാനാര്‍ഥികള്‍ ഇഞ്ചോടിഞ്ച് മുന്നേറുകയാണ്. നാട്ടുകാരും പരിചിതരുമായ മൂന്നു യുവ സ്ഥാനാര്‍ഥികളാണ് മണ്ഡലമൊന്നാകെ നിറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി രാജേഷ്, യുഡിഎഫ് സ്ഥാനാര്‍ഥി...

പാലക്കാട്ട് ശ്രീകണ്ഠന്റെ പ്രചാരണച്ചൂടില്‍ തളര്‍ന്ന് എല്‍ഡിഎഫും ബിജെപിയും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ സംസ്ഥാനത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലം കൂടിയാണിത്. പാലക്കാട്, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോകസഭാ മണ്ഡലം. നിയമസഭ തെരഞ്ഞടുപ്പില്‍ ഇതില്‍ അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫും രണ്ടെണ്ണം...

എസ്എഫ്‌ഐ കോട്ടയില്‍ കെ.എസ്.യു കൊടിനാട്ടിയതിന് നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണം; സോഡാ കുപ്പികൊണ്ട് കുത്തി, പാട് മറയ്ക്കാന്‍ താടി വളര്‍ത്തി; പകരം വീട്ടാന്‍ രണ്ടും കല്‍പ്പിച്ച് വി.കെ. ശ്രീകണ്ഠന്‍

പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വി.കെ ശ്രീകണ്ഠന്റെ പേര് ഉയര്‍ന്ന വന്നത് അപ്രതീക്ഷിതമായിരുന്നില്ല. കൃത്യമായ ആസൂത്രണം, സംഘാടനം, നേതൃത്വ പാടവം എന്നിവകൊണ്ട് മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ പ്രചരണ തന്ത്രങ്ങള്‍.. ആന്ധ്രയെ ഇളക്കിമറിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 400ഓളം കിലോ...

സിപിഎം ഓഫിസില്‍ വച്ചു പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയായെന്ന പരാതിയുമായി യുവതി; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢനീക്കമെന്ന് സിപിഎം

ഒറ്റപ്പാലം: സിപിഎം പാര്‍ട്ടി ഒാഫിസില്‍ വച്ചു പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയായെന്ന പരാതിയുമായി യുവതി രംഗത്ത്. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിപിഎമ്മില്‍ പീഡനവിവാദം പുകയുന്നു. യുവതിയുടെ പരാതിയില്‍ മങ്കര പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനായി ചെര്‍പ്പുളശേരി പൊലീസിനു കൈമാറി. തിരഞ്ഞെടുപ്പു പ്രചാരണം...

രാജേഷിനോട് ഏറ്റുമുട്ടാന്‍ ശ്രീകണ്ഠന്‍ തന്നെ വേണമെന്ന് പ്രവര്‍ത്തകര്‍; പാലക്കാട് ഇത്തവണ തീപാറും പോരാട്ടത്തിന് സാധ്യത

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. തുടര്‍ച്ചയായി രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംബി രാജേഷ് എംപി തന്നെയാണ് ഇക്കുറിയും ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. എന്നാല്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ നിലപാടു...

പാലക്കാട് മത്സരിക്കാനില്ലെന്ന് ഷാഫി പറമ്പില്‍; വി.കെ. ശ്രീകണ്ഠന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഷാഫി പറമ്പില്‍ എം.എല്‍.എ മത്സരിക്കുമെന്ന് സൂചനകള്‍. മത്സരത്തിന് തയ്യാറെടുക്കാന്‍ എഐസിസി നേതൃത്വം ഷാഫിക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. മത്സരിക്കാന്‍ തയ്യാറാകണമെന്ന് ഷാഫിയോട് കെ സി വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിരുന്നു. പരമാവധി സീറ്റുകള്‍ നേടുക എന്ന...

വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജയ്‌ഹോയുടെ ഭാഗമാകാന്‍ ചെന്നിത്തലയും; അണികളില്‍ ആവേശം ഇരട്ടിക്കുന്നു

പാലക്കാട്: ജില്ലയില്‍ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്രയില്‍ അണിനിരക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തുന്നു. മാര്‍ച്ച് 10ന് തച്ചമ്പാറയില്‍ നിന്ന് കല്ലടിക്കോട് വരെയാണ് ചെന്നിത്തല യാത്രയുടെ ഭാഗമാകുക. ഇതിനോടകം തന്നെ യാത്രയ്ക്ക് ജില്ലയില്‍ വലിയ ആവേശമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്....
Advertismentspot_img

Most Popular

G-8R01BE49R7