Tag: nun

ബിഷപ്പിനെതിരെ വത്തിക്കാനും, തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെടും; ഫ്രാങ്കോ മുളക്കലിന്റെ കുരുക്ക് മുറുകുന്നു

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രണ്ട് ദിവസത്തിനകം നടപടി ഉണ്ടാകുമെന്ന് സൂചന. ബിഷപ്പിനോട് തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കും. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ വത്തിക്കാന്റെ അടിയന്തര ഇടപെടല്‍...

പീഡനം നടന്നിട്ടില്ല എന്നതിന് തെളിവ് ആണ്‌ പിതാവിനോടൊപ്പം ചിരിച്ചുല്ലസിച്ച് അടുത്തിരിക്കുന്ന സിസ്റ്ററുടെ ഫോട്ടോ; കന്യാസ്ത്രീയെ അപമാനിച്ച് അന്വേഷണ റിപ്പോര്‍ട്ട്

ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ കുറ്റപ്പെടുത്തിയും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെള്ള പൂശിയും മിഷണറീസ് ഓഫ് ജീസസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എം.ജെ കോണ്‍ഗ്രിഗേഷന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറുപ്പില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പീഡനം നടന്നോ എന്നതായിരുന്നില്ല മറിച്ച് ആരോപണത്തിനു പിന്നിലുള്ള ഗൂഢാലോചനയാണ് അന്വേഷണത്തിന്റെ പ്രധാനലക്ഷ്യമെന്ന്...

സമരം നടത്തിയത് സഭയ്ക്ക് എതിരല്ല, നീതി കിട്ടുന്നതു വരെ നിയമപോരാട്ടം തുടരുമെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍

കൊച്ചി: നീതി കിട്ടുന്നതു വരെ നിയമപോരാട്ടം തുടരുമെന്ന് ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം നടത്തുന്ന കന്യാസ്ത്രീകള്‍. സമരം നടത്തിയത് സഭയ്ക്കു എതിരല്ലെന്നും കന്യാസ്ത്രികള്‍ പറഞ്ഞു. സമരം ചെയ്യുന്ന കന്യാസ്ത്രിമാര്‍ ഗൂഢാലോചന നടത്തിയെന്ന മിഷനറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സമരം ചെയ്യുന്ന കന്യാസ്ത്രീമാര്‍....

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടന്‍; നിര്‍ണായക മൊഴി ലഭിച്ചു; ലാപ് ടോപ്പും മൊബൈല്‍ ഫോണും കണ്ടെടുത്തു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചുവെന്നും രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. നിര്‍ണായകമായ മൂന്ന് മൊഴികള്‍ ലഭിച്ചുവെന്നു പൊലീസ് പറഞ്ഞു. ഇതുവരെ...

ബിഷപ്പിനൊപ്പം നില്‍ക്കുന്നവര്‍ മുപ്പത് വെള്ളിക്കാശിന് വേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നവര്‍: മഞ്ജു വാര്യര്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ നീതി തേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യര്‍. ഈ പോരാട്ടത്തില്‍ താനും അണിചേരുന്നെന്നും പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ''കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അത്...

കന്യാസ്ത്രീയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മുങ്ങി മരണമെന്ന് പ്രാഥമിക നിഗമനം, അന്നനാളത്തില്‍ നിന്ന് നാഫ്തലിന്‍ ഗുളിക കണ്ടെടുത്തു

കൊല്ലം: കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസണ്‍ മാത്യുവിന്റേത് മുങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്നനാളത്തില്‍ നിന്ന് നാഫ്ത്തലിന്‍ ഗുളിക കണ്ടെത്തി. ഇടതു കൈയിലുണ്ടായിരുന്നത് ആഴത്തിലുള്ള മുറിവ്. വെള്ളം ഉളളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പേര്‍ട്ട്. അതേസമയം,...

മഠത്തില്‍ സിസ്റ്ററുടെ മരണ ദിവസം കന്യാസ്ത്രീകള്‍ കുറവായിരുന്ന അസ്വഭാവികതയില്‍ ചുറ്റിപ്പറ്റി പോലീസ്‌

പത്തനാപുരം: പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന വാദത്തില്‍ പൊലീസും മഠം അധികൃതരും. ഞായറാഴ്ച രാവിലെയാണ് കോണ്‍വെന്റിലെ കിണറ്റില്‍ നിന്നും സിസ്റ്റര്‍ സി.ഇ സൂസമ്മയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചു പല തരത്തിലുള്ള ചര്‍ച്ചകള്‍ ഉടലെടുത്തിരിന്നു. സിസ്റ്റര്‍ സൂസമ്മ ആരോഗ്യപ്രശ്നങ്ങളാല്‍ മാനസിക...

പത്തനാപുരത്ത് കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍!!! കിണറിന് സമീപവും മുറിയിലും രക്തക്കറ

കൊല്ലം: പത്തനാപുരത്ത് കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മൗണ്ട് താബോര്‍ ദേയ്റ കോണ്‍വെന്റിലാണ് സംഭവം. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപിക സിസ്റ്റര്‍ സൂസന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. കിണറിന് സമീപം രക്തം വീണ പാടുകളുമുണ്ട്. 12 വര്‍ഷമായി സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ...
Advertismentspot_img

Most Popular