Tag: ncp

എൻസിപിയിൽ പൊട്ടിത്തെറി: നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് വിമതപക്ഷം

കൊച്ചി: കേരളത്തിൽ ആദ്യമായി എൻസിപി സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ, സംസ്ഥാന ട്രഷറർ പി.ജെ കുഞ്ഞുമോൻ, മന്ത്രി ഏ.കെ ശശീന്ദ്രൻ എന്നിവർക്കെതിരെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരും സ്ഥാനം കിട്ടാതെ രാജി വെച്ച ആളുകളുടെയും നേതൃത്വത്തിൽ സൈബർ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്....

പാലാ സീറ്റ് നല്‍കില്ലെന്ന് പിണറായി; പകരം രാജ്യസഭാ സീറ്റ് എന്ന എന്‍സിപിയുടെ ആവശ്യവും തള്ളി

പാലാ തര്‍ക്കം ക്ലൈമാക്‌സിലേക്ക്. പാലാ സീറ്റ് നല്‍കില്ലെന്ന് എന്‍സിപി നേതൃത്വത്തെ സിപിഎം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെ ഫോണില്‍ വിളിച്ചാണ് സീറ്റ് നല്‍കാനാവില്ലെന്ന് അറിയിച്ചത്. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന എന്‍സിപിയുടെ ആവശ്യവും മുഖ്യമന്ത്രി തള്ളിയതായാണ് റിപ്പോര്‍ട്ട്....

എൻസിപിയുടെ രാഷ്ട്രീയ തീരുമാനം വെള്ളിയാഴ്ച

എൻസിപിയുടെ രാഷ്ട്രീയ തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ടി പി പീതാംബരൻ മാസ്റ്ററെ ശരത്പവാർ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു. മാണി സി കാപ്പനും,പീതാംബരൻ മാസ്റ്ററും ഒരുമിച്ച് ശരത് പവ്വാറിനെ കാണും. പാർട്ടിയുടെ നിർണായക തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും. എൻസിപി എൽഡിഎഫ് വിടാനാണ് സാധ്യതയെങ്കിൽ ...

എന്‍.സി.പി. ഇടതു മുന്നണി വിടില്ലെന്ന് എ കെ ശശീന്ദ്രന്‍

കോഴിക്കോട്: കേരള കോണ്‍ഗ്രസ് ജോസ്പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശത്തോടനുബന്ധിച്ച് എന്‍.സി.പി. ഇടതുമുന്നണിയില്‍ നിന്നു വിട്ടുപോകുമെന്ന ചര്‍ച്ചകള്‍ക്ക് പ്രാധാന്യമേറുകയാണ്. എന്‍.സി.പി. ഇടതു മുന്നണി വിടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അടിസ്ഥാന രഹിതമായ ചര്‍ച്ചയാണെന്നുമാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറയുന്നത്. ഇടതു മുന്നണിയില്‍ സീറ്റ് ചര്‍ച്ച നടന്നിട്ടില്ല. ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്ന ഒരു...

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല; രാത്രിയില്‍ ശരദ് പവാറിന്റെ പുതിയ നീക്കം

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് രാത്രിയിലും അവസാനമായില്ല. ബി.ജെ.പി ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ട് അജിത്ത് പവാറിനൊപ്പം ഉണ്ടായിരുന്ന ഭൂരിഭാഗം എ.എല്‍.എമാരെയും ശരദ് പവാര്‍ എന്‍.സി.പി യോഗത്തിനെത്തിച്ചു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് എം.എല്‍.എമാരുടെ പിന്തുണ മാത്രമാണ് അജിത്ത് പവാറിനുള്ളത്. മുംബൈയില്‍ വൈബി ചവാന്‍ സെന്ററില്‍ നടന്ന...

കാലുമാറി എന്‍സിപി; ബിജെപിയെ പിന്തുണച്ചു; മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി; അജിത് ഉപമുഖ്യമന്ത്രി; അന്തംവിട്ട് ശിവസേന

മഹാരാഷ്ട്രയില്‍ അതിനാടകീയ നീക്കത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി-എന്‍സിപി സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി, ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ശനിയാഴ്ച രാവിലെ ബിജെപിയുടെ അപ്രതീക്ഷിത നീക്കം. എന്‍സിപിയുടെ അജിത്...

മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം ധാരണയിലെത്തി; ഉദ്ധവ് മുഖ്യമന്ത്രി

മഹാരാഷ്ട്രയില്‍ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായി. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. മൂന്ന് പാര്‍ട്ടികുടെയും പ്രധാനപ്പെട്ട നേതാക്കള്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമ ധാരണയായത്. നാളെ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സഖ്യം പ്രഖ്യാപിക്കും. പൊതുമിനിമം...

തോമസ് ചാണ്ടിക്കെതിരെയുള്ള കൈയേറ്റ വാര്‍ത്ത: എഷ്യാനെറ്റ് എഡിറ്റോറിയല്‍ ടീം കോടതി കയറേണ്ടി വരും? വിനു വി ജോണിനും ടി വി പ്രസാദിനുമെതിരെ അപകീര്‍ത്തി കേസ്!!

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രിയും എന്‍.സി.പി എം.എല്‍.എയുമായ തോമസ് ചാണ്ടി കായല്‍ കൈയേറി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തി കേസ്. ഗോവയില്‍ ഫയല്‍ ചെയ്തിരിക്കുന്ന കേസില്‍, ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എം...
Advertismentspot_img

Most Popular

G-8R01BE49R7