എന്‍.സി.പി. ഇടതു മുന്നണി വിടില്ലെന്ന് എ കെ ശശീന്ദ്രന്‍

കോഴിക്കോട്: കേരള കോണ്‍ഗ്രസ് ജോസ്പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശത്തോടനുബന്ധിച്ച് എന്‍.സി.പി. ഇടതുമുന്നണിയില്‍ നിന്നു വിട്ടുപോകുമെന്ന ചര്‍ച്ചകള്‍ക്ക് പ്രാധാന്യമേറുകയാണ്. എന്‍.സി.പി. ഇടതു മുന്നണി വിടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അടിസ്ഥാന രഹിതമായ ചര്‍ച്ചയാണെന്നുമാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറയുന്നത്.

ഇടതു മുന്നണിയില്‍ സീറ്റ് ചര്‍ച്ച നടന്നിട്ടില്ല. ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എടുക്കില്ലെന്നും എ.കെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. ഏതു മുന്നണിയിലും മറ്റൊരു പാര്‍ട്ടി വരുമ്പോള്‍ വിട്ടുവീഴ്ചകള്‍ നടത്തേണ്ടിവരും. കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. ഈ വിഷയത്തില്‍അന്തിമ തീരുമാനമെന്താണെന്നതു മാത്രം നോക്കിയാല്‍ മതിയെന്നുമാണ് അദ്ദേഹം പറയുന്നത്.

എന്‍.സി.പി.യുടെ പാല, കുട്ടനാട് സിറ്റിംഗ് സീറ്റുകളെ സംബന്ധിച്ച തര്‍ക്കം മുന്നണിയില്‍ ശക്തമായിരുന്നു. സീറ്റു വിട്ടു നല്‍കാനാവില്ലെന്ന് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമേ മാണി സി. കാപ്പന്‍ നടത്തിയ ചില പരസ്യ പ്രസ്ഥാവനകൂടി ആയപ്പോള്‍ എന്‍.സി.പി. ഇടതു മുന്നണി വിടുമെന്ന പ്രചാരണം ശക്തമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7