Tag: national

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചറിയിലേക്ക് കുതിച്ച് വീണ്ടും മിന്നല്‍ പൃഥ്വി

ഹൈദരാബാദ്: അരങ്ങേറ്റത്തില്‍ തന്നെ തകര്‍പ്പന്‍ സെഞ്ച്വറിയടിച്ച് ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന തുടര്‍ച്ചയായ പൃഥ്വി ഷാ രണ്ടാം ടെസ്റ്റിലും സെഞ്ചുറിയിലേക്ക് കുതിച്ചു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയെന്ന മോഹം പാതിവഴിയില്‍ അവസാനിച്ചു. എങ്കിലും മിന്നും പ്രകടനത്തിലൂടെ ഹൈദരാബാദിലും ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് കരിയറിലെ രണ്ടാം...

കോണ്‍ഗ്രസിന് ചത്തീസ്ഗഢില്‍ കനത്ത തിരിച്ചടി; കോണ്‍ഗ്രസ് എംഎല്‍എ രാംദയാല്‍ ഉയികി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ചത്തീസ്ഗഢില്‍ കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിസിസി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ രാംദയാല്‍ ഉയികി ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ചയാണ് പാലിതനാക്കര്‍ എംഎല്‍എയായ രാംദയാല്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെയും സാന്നിധ്യത്തില്‍ രാംദയാലിന് പാര്‍ട്ടി മെമ്പര്‍ഷിപ്പ്...

മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; മുഖ്യമന്ത്രിക്ക് മാത്രം അനുമതി; ദുരിതാശ്വാസ പണം കണ്ടെത്താനുള്ള കേരളത്തിന്റെ നീക്കത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മന്ത്രിമാര്‍ക്കു വിദേശത്തേക്കു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രളയത്തില്‍നിന്ന് കരകയറുന്നതിനു വിദേശ രാജ്യങ്ങളില്‍നിന്നടക്കം പണം സ്വരൂപിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനു തിരിച്ചടി നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്കു മാത്രം ദുബായില്‍ പോകാനാണ് നിലവില്‍ അനുമതിയുള്ളത്. അതേസമയം കേരളത്തിനുള്ള വിദേശവായ്പാ പരിധി...

ഇന്റേണ്‍ഷിപ്പിനിടെ കേന്ദ്രമന്ത്രി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് മാധ്യമ പ്രവര്‍ത്തക; മീ ടൂ എല്ലാ വെളിപ്പെടുത്തലുകളും അന്വേഷിക്കാന്‍ സമിതി

ന്യൂഡല്‍ഹി: 'മീ ടൂ' വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിന് തലവേദനയാകുന്നു. കേന്ദ്രമന്ത്രിക്കെതിരേ ലൈംഗികാരോപണം വന്നതോടെ വെളിപ്പെടുത്തലുകളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സമിതിയെ നിയമിച്ചു. വിരമിച്ച നാലു മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘമാണ് പരാതികള്‍ അന്വേഷിക്കുക. മീ ടൂ ക്യാംപെയ്‌നില്‍ വന്ന എല്ലാ വെളിപ്പെടുത്തലുകളും സംഘം പരിശോധിക്കും. അതേസമയം...

ലീവെടുക്കരുത്, പ്രവര്‍ത്തന സമയങ്ങളില്‍ കോടതിമുറികളില്‍ ഉണ്ടായിരിക്കണം;ജോലികള്‍ കൃത്യമായി ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം സുപ്രിംകോടതി ചീഫ് ജസ്റ്ററ്റിസ്

ഡല്‍ഹി: കോടതിയുടെ പ്രവര്‍ത്തന ദിവസങ്ങളില്‍ ലീവെടുക്കരുത്. പ്രവര്‍ത്തന സമയങ്ങളില്‍ കോടതിമുറികളില്‍ ഉണ്ടായിരിക്കണം. ജോലികള്‍ കൃത്യമായി ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, ജുഡീഷ്യറിയെ അഴിമതിയില്‍ നിന്ന് മുക്തമാക്കണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്ററ്റിസ് രഞ്ജന്‍ ഗൊഗൊയ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് രഞ്ജന്‍ ഗൊഗൊയ് ഹൈക്കോടതി ചീഫ്...

ആശുപത്രിയില്‍ മന്ത്രിസഭായോഗം വിളിച്ച് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ആശുപത്രിയില്‍ മന്ത്രിസഭായോഗം വിളിച്ച് മുഖ്യമന്ത്രി .മന്ത്രിസഭാ യോഗത്തിനായി മന്ത്രിമാരോട് താന്‍ ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്താനാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രി ചികിത്സയിലായതിനാല്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ ആരോപണത്തിനിടയിലാണ് പരീക്കര്‍ ആശുപത്രി മുറിയില്‍...

ദുബായിലേക്കു പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു: യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍

ചെന്നൈ: ദുബായിലേക്കു 136 പേരുമായി പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. വിമാനം പറന്നുയരുന്നതിനിടെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിന്റെ മതിലാണ് തകര്‍ത്തത്. 136 പേരാണു വിമാനത്തിലുണ്ടായിരുന്നത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ 1.19നാണു വിമാനത്തിന്റെ...

റഫാല്‍ ഇടപാട്; റിലയന്‍സിനെ പങ്കാളിയാക്കാനുള്ള തീരുമാനം കമ്പനിയുടേത് , വിശദീകരണവുമായി കമ്പിനി മേധാവി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ ഉയര്‍ന്ന പുതിയ ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി ഫ്രഞ്ച് കമ്പനി ദസ്സോയുടെ മേധാവി രംഗത്ത്. റിലയന്‍സിനെ പങ്കാളിയാക്കാനുള്ള തീരുമാനം കമ്പനിയുടേതാണ്. കരാറില്‍ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്നും ദസ്സോ സി.ഇ.ഒ എറിക് ട്രാപ്പിയര്‍ പറഞ്ഞു. ഇന്ത്യയിലെ നിയമപ്രകാരം ഓഫ്സെറ്റ് കരാറില്‍ ഒരു ഇന്ത്യന്‍...
Advertismentspot_img

Most Popular

G-8R01BE49R7