Tag: national

ശബരിമല വിഷയത്തില്‍ തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് മനു അഭിഷേക് സിങ് വി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനായി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വിയെ ചുമതലപ്പെടുത്തുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ തന്നെ ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്ന് അഭിഷേക് സിങ് വി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിനിടെ...

യുപിയിലെ 850 കര്‍ഷരുടെ വായ്പയും താന്‍ തിരിച്ചടയ്ക്കുമെന്ന് അമിതാഭ് ബച്ചന്‍; തീരുമാനം മഹാരാഷ്ട്രയിലെ 350 കര്‍ഷകരുടെ വായ്പ അടച്ചതിന് പിന്നാലെ

മുംബൈ: ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ വായ്പ തിരിച്ചടയ്ക്കുമെന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്‍. യുപിയിലെ 850 ഓളം കര്‍ഷകരുടെ ബാങ്ക് വായ്പ അമിതാഭ് ബച്ചന്‍ ഏറ്റെടുത്ത് തിരച്ചടക്കും. അടുത്തിടെ അദ്ദേഹം മഹാരാഷ്ട്രയിലെ 350 കര്‍ഷകരുടെ വായ്പ തിരിച്ചടച്ചിരുന്നു. ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുടെ രാജ്യത്തിന്...

അമൃത്സറില്‍ ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിന്‍ ഇടിച്ചു കയറി 50 പേര്‍ മരിച്ചു

അമൃത്സര്‍: പഞ്ചാബില്‍ ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിന്‍ ഇടിച്ചു കയറി അന്‍പതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. അമൃത്സറിലെഛൗറ ബസാറിലാണ് സംഭവം. ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. രാവണരൂപം റെയില്‍വെ ട്രാക്കില്‍...

തൃപ്തി ദേശായിയെ പൊലീസ് കസ്റ്റഡിയില്‍

പുണെ: വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷിര്‍ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തൃപ്തി ദേശായി ഇവിടെ ഇന്നു സന്ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഷിര്‍ദി ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്‌നഗര്‍ എസ്പിക്ക് ഇവര്‍ കത്തയച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക്...

മുന്‍ കേന്ദ്രമന്ത്രി എന്‍.ഡി തിവാരി അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും യു.പി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ എന്‍. ഡി തിവാരി (93) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച നാലുമണിയോടെയായിരുന്നു അന്ത്യം. വൃക്കകളിലെ അണുബാധയും രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണത്തിനിടയാക്കിയത്. തിവാരിയുടെ ജന്മദിനമായിരുന്നു വ്യാഴാഴ്ച. രണ്ടു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ഏക...

തിരുവനന്തപുരം- നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് അപകടത്തില്‍പെട്ടു

ഭോപ്പാല്‍: തിരുവനന്തപുരം- നിസാമുദീന്‍ രാജധാനി എക്‌സ്പ്ര സില്‍ ട്രക്ക് ഇടിച്ചു. മധ്യപ്രദേശിലെ സചേതില്‍ വെച്ചാണ് അപകടം. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ മരിച്ചു. ലവല്‍ക്രോസ് തകര്‍ത്തുവന്ന ട്രക്കാണ് ട്രെയിനില്‍ ഇടിച്ചത്. ട്രെയിന്‍ യാത്രക്കാര്‍ക്ക് അപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് മാറി.

മീ ടൂ വിവാദത്തില്‍പ്പെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചു

ന്യൂഡല്‍ഹി: മീ ടൂ വിവാദത്തില്‍പ്പെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചു. മാധ്യമ പ്രവര്‍ത്തകനായിരുന്ന സമയത്ത് എം.ജെ അക്ബര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി നിരവധി യുവതികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നുമായിരുന്നു അക്ബറിന്റെ പ്രതികരണം. ആദ്യമായി ആരോപണം ഉന്നയിച്ച പ്രിയ...

അലഹബാദ് ഇനി ഉണ്ടാവില്ല; യോഗി ആദിത്യനാഥിന്റെ പരിഷ്‌കരണം ഇങ്ങനെ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ല ഇനിമുതല്‍ 'പ്രയാഗ്‌രാജ്' എന്ന് അറിയപ്പെടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അലഹബാദിന്റെ പുനര്‍നാമകരണം സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 2019ല്‍ കുംഭമേള നടക്കാനിരിക്കെയാണ് പേരുമാറ്റം. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് കുംഭമേള. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനൊപ്പം അലഹബാദിന്റെ പേര് മാറ്റാനുള്ള...
Advertismentspot_img

Most Popular

G-8R01BE49R7