ന്യൂഡല്‍ഹി: ഗ്യാസ് സബ്‌സിഡി മാതൃകയില്‍ വൈദ്യുതി നിരക്കിലെ ഇളവും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ടു നല്‍കുന്ന രീതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന വൈദ്യുതി നിയമത്തിന്റെ കരടിലാണ് നിരക്ക് നിര്‍ണയവും വിതരണനയവും അടിമുടി പൊളിച്ചെഴുതാനുള്ള നിര്‍ദേശങ്ങള്‍. കേന്ദ്ര ഊര്‍ജമന്ത്രാലയം തയാറാക്കിയ...
ന്യൂഡല്‍ഹി: മീ ടൂ ക്യംപെയ്ന്‍ തുടര്‍ച്ചയായി ലൈംഗിക ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ട്. വിദേശത്തുള്ള എം.ജെ അക്ബറിനോട് സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ വ്യാപകമാകുന്ന മീ...
ഡല്‍ഹി: റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും കുരുക്കായി പുതിയ വെളിപ്പെടുത്തല്‍. റഫാല്‍ യുദ്ധവിമാന നിര്‍മാണത്തില്‍ ഇന്ത്യയിലെ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ നിയോഗിച്ചത് 'നിര്‍ബന്ധിതവും അടിയന്തരവുമായ' വ്യവസ്ഥയായിരുന്നെന്നു ഫ്രഞ്ച് മാധ്യമം വെളിപ്പെടുത്തി. ഫ്രഞ്ച് മാധ്യമമായ 'മീഡിയപാര്‍ട്ട്' ആണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്....
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം. ഒരു ദേശീയ മാധ്യമ സ്ഥാപനത്തിലെ മുന്‍ സഹപ്രവര്‍ത്തകയാണ് അക്ബറിനെതിരെ പരാതി ഉന്നയിച്ചത്. തുടര്‍ച്ചയായ അതിക്രമങ്ങള്‍ കാരണം മാധ്യമ പ്രവര്‍ത്തക ഒടുവില്‍ ജോലി രാജിവയ്ക്കുകയായിരുന്നു.കഴിഞ്ഞ ദിവസവും അക്ബറിനെതിരെ മീ ടൂവിലൂടെ പരാതി ഉയര്‍ന്നിരുന്നു. അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്തു...
ജെയ്പുര്‍: രാജസ്ഥാനില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കാര്‍ഷിക കടം ഒരു രൂപപോലും മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയില്ലെന്നും മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പരാജയപ്പെട്ടുവെന്നും രാഹുല്‍ ആരോപിച്ചു. ഫോണുകളും ടീഷര്‍ട്ടുകളും ചൈനയില്‍നിന്നാണ് എത്തുന്നത്. മോദിയെക്കൊണ്ട് പ്രയോജനമുണ്ടായത് രാജ്യത്തെ 20 ഓളം വ്യവസായികള്‍ക്ക്...
ന്യൂഡല്‍ഹി: ചാരവൃത്തിയുടെ പേരില്‍ നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. നിഷാന്ത് അഗര്‍വാളിനെയാണ് തീവ്രവാദ വിരുദ്ധ സംഘം (എ.ടി.എസ്) അറസ്റ്റ് ചെയ്തത്. ഇയാള്‍ ഐഎസ്‌ഐ ഏജന്റാണെന്നാണ് സംശയിക്കപ്പെടുന്നത്.
ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എ.ടി.എസ് സംഘങ്ങളുടെ സംയുക്ത നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. ബ്രഹ്മോസ് യൂണിറ്റില്‍...
ന്യൂഡല്‍ഹി: ബിഎസ്പിയും എസ്പിയും പിന്‍മാറിയതിന് പിന്നാലെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല സഖ്യത്തിന്റെ ഭാഗമാകേണ്ടതില്ലെന്ന് സിപിഎമ്മും തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. നിലവില്‍ വിശാല സഖ്യത്തിന്റെ ഭാഗമാകാന്‍ മറ്റു പ്രതിപക്ഷ കക്ഷികളൊന്നും താല്‍പര്യം പ്രകടിപ്പിക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കേണ്ടെന്നാണ് സിപിഎം തീരുമാനം.
ലോക്‌സഭാ...