Tag: national

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച്‌ രാഹുല്‍ ഗാന്ധി

പട്‌ന: രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ കര്‍ഷകരെ അപമാനിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എവിടെ, രണ്ടുകോടി തൊഴിലവസരങ്ങള്‍ എവിടെയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ബിഹാറില്‍ പ്രതിപക്ഷഐക്യനിര ഒരുക്കിയ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍...

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. നിയമ മന്ത്രാലയമാണ് സിബിഐയ്ക്ക് അനുമതി നല്‍കിയത്. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ നേരത്തെ ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന...

തിരുപ്പതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; അമൂല്യ രത്‌നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി

തിരുപ്പതി; തിരുപ്പതി ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ശനിയാഴ്ച്ചയാണ് പ്രതിഷ്ടയുടെ ഭാഗമായ വിഗ്രങ്ങള്‍ കാണാതായത്. അമൂല്യ രത്‌നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി. തിരുപ്പതി ക്ഷേത്രസമുച്ചയത്തിന്റെ ഹൃദയഭാഗത്തുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ ഗോവിന്ദരാജ സ്വാമി...

റോബര്‍ട്ട് വദ്രയ്ക്ക് ഇടക്കാല ജാമ്യം

ഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ റോബര്‍ട്ട് വദ്രയ്ക്ക് ഇടക്കാല ജാമ്യം. ഫെബ്രുവരി 16 വരെയാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റിന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലണ്ടനില്‍ ഒരു വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടാണ് റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി കോടതി...

കേന്ദ്രബജറ്റ് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്ക് ഗുണകരമായ ഒന്നുമില്ല, മറിച്ച് അവരെ അപമാനിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അഞ്ച് വര്‍ഷത്തോളമായി അഹങ്കാരവും അയോഗ്യതയും കൊണ്ട് കര്‍ഷകരുടെ ജീവതം പൂര്‍ണമായും തകര്‍ക്കുകയായിരുന്നു. കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷത്തില്‍...

ആദായ നികുതി പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തി; ഇളവ് ഒന്നരലക്ഷവും; ആറര ലക്ഷം രൂപവരെയുള്ളവര്‍ ആദായനികുതി നല്‍കേണ്ടതില്ല

ന്യൂഡല്‍ഹി: ആദായ നികുതി പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍ 2.5 ലക്ഷമായിരുന്നു നികുതിയൊഴിവിനുള്ള പരിധി. ശമ്പള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാര്‍ക്കും ഇത് ഗുണം ചെയ്യും. 80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരും. ഇതോടെ ആറര ലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ...

അക്കൗണ്ടിലേക്ക് എല്ലാ വര്‍ഷവും പണമെത്തും; കര്‍ഷകര്‍ക്ക് 6,000 രൂപ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ചു കാലമായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല. കര്‍ഷകരുടെ വരുമാനക്കുറവ് നികത്തുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. രണ്ട്...

കേന്ദ്ര ബജറ്റ് ചോര്‍ന്നു..?

ന്യൂഡല്‍ഹി: ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. സര്‍ക്കാര്‍ തന്നെയാണ് വിവരങ്ങള്‍ പുറത്തുവിട്ടതെന്നും മനീഷ് തിവാരി പറഞ്ഞു. ഇടക്കാല ബജറ്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മനീഷ് തിവാരി ട്വീറ്റ് ചെയ്തു. ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കുമെന്ന് തിവാരിയുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക്...
Advertismentspot_img

Most Popular

G-8R01BE49R7