ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. നിയമ മന്ത്രാലയമാണ് സിബിഐയ്ക്ക് അനുമതി നല്‍കിയത്.
ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ നേരത്തെ ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസാണിത്. ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും എന്നാല്‍ അന്വേഷണത്തോടു സഹകരിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.നേരത്തേ ഈ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയുടെ 54 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ കോടതി കണ്ടുകെട്ടിയിരുന്നു. 2007 ല്‍ ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കുമ്പോള്‍ 305 കോടി രൂപയുടെ വിദേശഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരിലാണ് കേസ്.

Similar Articles

Comments

Advertismentspot_img

Most Popular