ന്യൂഡല്‍ഹി: മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ, രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കുന്നത് നടപ്പിലാക്കാന്‍ ഒരുമാസം കൂടി വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സാധാരണക്കാരന്റെ ദീപാവലി കേന്ദ്രത്തിന്റെ കയ്യിലാണെന്നും വിഷയം പരിഗണിക്കവേ കോടതി വാക്കാൽ പറഞ്ഞു.
വിഷയത്തില്‍ ഇതിനോടകം തീരുമാനം എടുത്ത...
വായ്പ തിരിച്ചടവിനുള്ള മോറട്ടോറിയം കാലം ഫലത്തില്‍ സെപ്റ്റംബര്‍ 28 വരെ നീട്ടി സുപ്രീം കോടതി. തിരിച്ചടവില്ലാത്ത അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത് മറ്റൊരു ഉത്തരവ് വരുന്നതു വരെ വിലക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി വായ്പ തിരിച്ചടവിലെ മോറട്ടോറിയം ആറ് മാസം നല്‍കാന്‍ ആര്‍ ബി ഐ...
ന്യൂഡല്‍ഹി: മൊറോട്ടോറിയം നീട്ടി നല്‍കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഓഗസ്റ്റ് 31 വരെ കുടിശ്ശിക വരുത്തിയ അക്കൗണ്ടുകള്‍ രണ്ടു മാസത്തേയ്ക്ക് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. കേസില്‍ സെപ്റ്റംബര്‍ 10ന് കോടതി തുടര്‍ വാദം കേള്‍ക്കും.
മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ ബാധകമാണോ...
ന്യൂഡല്‍ഹി: മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ ബാധകമാണോ എന്ന കാര്യം വിശദീകരിക്കണമെന്ന് സുപ്രീം കോടതി. പിഴപ്പലിശയും മൊറോട്ടോറിയവും ഒരുമിച്ച് പോകില്ലെന്നും കോടതി പറഞ്ഞു. മൊറോട്ടോറിയം നീട്ടി നല്‍കണമെന്ന ഹര്‍ജികളില്‍ നടക്കുന്ന വാദത്തിനിടയിലാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്.
മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ വാങ്ങണോ വേണ്ടയോ എന്ന കാര്യത്തില്‍...
കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കായി പ്രഖ്യാപിച്ച വായ്പകള്‍ക്കുളള മോറട്ടോറിയം നാളെ അവസാനിക്കും. മോറോട്ടോറിയം നീട്ടണമെന്നും പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ മറ്റന്നാള്‍ സുപ്രീംകോടതി പരിഗണിക്കും.
ആദ്യം മൂന്ന് മാസത്തേക്കും പിന്നീട് വീണ്ടും മൂന്ന് മാസത്തേക്കുമായി പ്രഖ്യാപിച്ച വായ്പകള്‍ക്കുളള മോറട്ടോറിയം നീട്ടണമെന്ന് ആര്‍ബിഐയോട് സര്‍ക്കാര്‍...
കോവിഡ് പശ്ചാത്തലത്തിൽ വായ്പകൾക്ക് പ്രഖ്യാപിച്ച മൂന്ന് മാസത്തെ മൊറട്ടോറിയം അനുകൂല്യം ബാങ്കുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ടോയെന്ന് പരിശോധിക്കാൻ റിസർവ് ബാങ്കിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആർബിഐയുടെ മൊറട്ടോറിയം വിജ്ഞാപനവുമായി ബന്ധപ്പെട്ടുള്ള ഒരു ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിസന്ധി ഘട്ടത്തിൽ ആർബിഐ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ...
ബാങ്ക് ലോണ്‍ എടുത്തവര്‍, അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ബാധകമാക്കിയിട്ടുണ്ടെങ്കിലും കാര്‍ഡ് കമ്പനികളില്‍ നിന്ന് ഇതു സംബന്ധിച്ച വ്യക്തതയില്ല. ഇതോടെ, കാര്‍ഡുടമകള്‍ ആശങ്കയിലായി. മൂന്ന് മാസത്തേക്കാണ് ആര്‍.ബി.ഐ. വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്.
എല്ലാത്തരം വായ്പകള്‍ക്കും...