ന്യൂഡല്‍ഹി: ഒരു ദിവസം മുഴുവന്‍ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടു വന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് മോദി സര്‍ക്കാര്‍ പ്രമേയം പരാജയപ്പെടുത്തിയത്. രാവിലെ 11ന് തുടങ്ങിയ ചര്‍ച്ച 12 മണിക്കൂര്‍ നീണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ലോക്‌സഭയില്‍ നടന്നു. പ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കിക്കഴിഞ്ഞു. സംഖ്യകള്‍കൊണ്ടു സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്റെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ഐക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും...
ന്യൂഡല്‍ഹി: പതിനൊന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടത്തുവാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കി. 2019 ഏപ്രില്‍–മേയിലാണു സാധാരണ നിലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കേണ്ടത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ ബിജെപിക്ക് പിന്നെ പൊതുതിരഞ്ഞെടുപ്പില്‍...
ന്യൂഡല്‍ഹി: ബാങ്കുകളുടെ ഇടപാട് തീര്‍ക്കാനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിജയ് മല്യ. പ്രധാനമന്ത്രിക്കാണ് വിജയ്മല്യ കടങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാണെന്ന് കാണിച്ച് തുറന്ന കത്തെഴുതിയത്.
എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ തനിക്ക് യാതൊന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നും മല്യ വ്യക്തമാക്കി. ഇന്ത്യന്‍ ബാങ്കുകള്‍ തന്നെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിന് കേന്ദ്രനയങ്ങള്‍ തടസ്സമാവുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വാണിജ്യമന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നല്‍കിയില്ല. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി വെള്ളിയാഴ്ചയാണ് അനുമതി ചോദിച്ചിരുന്നത്.
കൂടിക്കാഴ്ചയ്ക്കു അനുമതി നല്‍കാതിരുന്ന പ്രധാമന്ത്രിയുടെ ഓഫിസ്, വേണമെങ്കില്‍ കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചു. ഇത് നാലാം തവണയാണ് പിണറായിക്ക്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചാലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വ്യായാമത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മോദി ഇതാണ് തന്റെ പുലര്‍കാല വ്യായാമങ്ങള്‍ എന്ന് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.കൃത്രിമമായി നിര്‍മ്മിച്ച പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്‌നി,...
ന്യൂഡല്‍ഹി: രാജീവ്ഗാന്ധിയുടെ കൊലപാതകം പോലെ മോദിയെയും കൊല്ലാനായി മാവോയിസ്റ്റുകള്‍ ആസൂത്രണം ചെയ്തതായി പോലീസ്. ഇക്കാര്യങ്ങള്‍ ആശയവിനിമയം ചെയ്യുന്നതിനായി എഴുതിയ കത്തും പൂനെ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈയിടെ പിടിയിലായ അഞ്ചു മാവോയിസ്റ്റുകളില്‍ ഒരാളുടെ വീട്ടില്‍ നിന്നാണ് ഈ കത്ത് പിടിച്ചെടുത്തത്.
മാവോയിസ്റ്റുകളായ അഞ്ച് പേര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍...